ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പേർ സ്വീകരിക്കുന്നു എന്നേയുള്ളൂ. അക്ഷരങ്ങൾക്കോ മാത്രകൾക്കോ ചില നിയമങ്ങളുള്ള പദ്യങ്ങളിൽനിന്നു അതൊന്നുമില്ലാത്ത ഗദ്യങ്ങളിലേയ്ക്കുള്ള എടുത്തുചാ‌ട്ടം, രംഗപ്രയോഗവിഷയത്തിൽ, അത്ര ആശാസ്യമല്ലെന്നു അന്നത്തെ കവികൾക്ക് തോന്നിയിരിക്കാം; അഥവാ, ഇന്നത്തെപ്പോലെ ഗദ്യം പരിഷ്കരിക്കപ്പെടാതിരുന്നതുകൊണ്ടു കവികൾ അതിനെ വകവെയ്ക്കാതിരുന്നതാണെന്നും വരാം; സംസ്കൃതചമ്പുക്കളിലെ ചില ഗദ്യങ്ങൾക്കും ഒരു "പദ്യച്ചൊവ്വ"കാണാറുണ്ടെന്നുള്ളതും ഇവി‌ടെ വിസ്മരിക്കത്തക്കതല്ല. സംസ്കൃതമയമായ ഒരു ഗദ്യമെങ്കിലും ഒരു ചമ്പുവിൽ ഉണ്ടായിരിക്കണമെന്നു തൽകർത്താക്കന്മാർക്കു നിർബന്ധമുള്ളതുപോലെ തോന്നുന്നു. ഗദ്യപദ്യങ്ങളെ അധികരിച്ച് ഇവിടെവിവരിച്ചിട്ടുള്ള സംഗതികൾക്കെല്ലാം "ഗൌരീചരിത"ത്തിൽതന്നെ ഉദാഹരണങ്ങൾ കാണാം.

"ആശീർന്നമസ്ക്രിയാവസ്തുനിർദ്ദേശാ"ത്മകങ്ങളായ മൂന്നു വിധം കാവ്യമുഖങ്ങളേ ചമ്പൂകർത്താക്കളും സ്വീകരിക്കാറുണ്ട്. മംഗളാചരണത്തിനുശേഷം രംഗത്തിൽ ഒരു തോഴനെക്കണ്ടതുകൊണ്ടുണ്ടായ സന്തോഷത്തെ വിശേഷരൂപത്തിലും കഥാസൂചകമായ ഒരുഭാഗത്തെ തത്സമർത്ഥകമായ രീതിയിൽ സാമാന്യരൂപത്തിലും ഘടിപ്പിച്ച് കഥയിലേക്കു പ്രവേശിക്കയാണു് സാധാരണ പതിവു്. പൂർവ്വാർദ്ധത്തെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/8&oldid=160449" എന്ന താളിൽനിന്ന് ശേഖരിച്ചത്