ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൦ ഗൌരീചരിതം പ്രബന്ധം
ചണ്ഡമുണ്ഡമഥിനീം പ്രചണ്ഡഭുജണ്ഡേ- ഹിണ്ഡിതകൃപാണികാ- ഖണ്ഡിതോൽഭടനിസുംഭസുംഭമുഖദാന വേശ്വരവരൂഥിനീം കർണ്ണികാരനിഭവർണ്ണികാം നിയമിലോക- ഹൃൽകമലകർണ്ണികാം ചണ്ഡികാമുപലഭാമഹേ മരണസങ്ക- ടേ മനസി ചണ്ഡികാം ൧൦൫
൧൦൫ചണ്ഡമുണ്ഡമഥിനീ =ചണ്ഡമുണ്ഡാസുരന്മാരെ ധ്വംസിച്ചവൾ, പ്രചണ്ഡ......
..നീ = പ്രചണ്ഡ(ഭയങ്കര)മായ ഭുജദണ്ഡത്തിൽ ഹിണ്ഡിത (ധൃത)മായ കൃപാണിക (വാൾ) കൊണ്ടു ഖണ്ഡിതന്മാരും ഉൽഭടന്മാരും ആയ നിസുംഭസുംഭന്മാർ തുടങ്ങിയ ദാനവേശ്വരന്മാരുടെ
വരൂഥിനി(സേന)യോടുകൂടിയവൾ. കർണ്ണി........കാ=കർണ്ണികാരം
കൊന്നപ്പൂപോലെയുള്ള നിറത്തോടുകൂടിയവൾ നിയ........ കാ നിയമിലോക(മുനിസമൂഹ)ത്തിന്റെ ഹൃൽകമല(ഹൃദയകമല)ത്തിലുള്ളകർണ്ണിക(പൂവിന്റെ നടുവിൽ കാണാറുള്ളമൊട്ടു). മരണസങ്കടേ =മരണവേദന
അനുഭവിക്കുമ്പോൾ മനസി= ഉള്ളിൽ ചണ്ഡികാം =ദേവിയെ ഉപലഭാമഹേ=ഞങ്ങൾ കാണുമാറാകണമേ
സമാപ്തം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.