ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്കം-3 രംഗം-4

പറയൂ. പ്രേ- അതു മറക്കരുതേ.

എന്നാലീവരവൊട്ടുമൂർച്ചകുറവായ്

ക്കാണുംശ്രമംപിന്നെയും

നന്നായ്മൂർച്ചയിടുന്നതിന്നുദൃഢ,മെ-

ന്നാലിങ്ങുതാൻനോക്കെടൊ

അത്യുൽഭ്രാന്തികലർന്നനിൻജനനിയും

സ്വാത്മാവമായിപ്പരം

യുദ്ധംവെട്ടിവരുന്നു, താനിതിനിട.

ക്കുൾപ്പെട്ടുനിന്നീടണം 221

ഡംഭുദുർബ്ബലരായോരിൽ

വമ്പുകാട്ടീടുമേറ്റവും

ഹാംലെറ്റെ! താൻപറഞ്ഞാലു,

മമ്മയോടൊന്നുവല്ലതും 222

ഹാം- എന്താ അമ്മെ! ഇവിടെക്ക?

റാണി- താൻ ആകാശത്തെക്കു സൂക്ഷിച്ചു നോക്കികൊണ്ട, അശരീരമായ കാറ്റിനോടു സംസാരിപ്പാൻ, തനിക്കെന്താ? തന്റെ കണ്ണുകളിൽകൂടെ ആത്മാവു വളരെ പരിഭ്രമത്തോടെ പുറത്തെക്കു നോക്കുന്നു. എന്നു മാത്രമല്ല,

ഉറങ്ങുംയോദ്ധാവങ്ങപകടമണത്തെന്നറികിലേ.

റ്റിരിക്കുമ്മട്ടായിഝടുതിതവരോമങ്ങൾമുഴുവൻ

പരംജീവൻകൂടാത്തവയവമയോ ജീവനുളവായ്

വരുമ്മട്ടിൽപെട്ടെന്നിളകിയെഴുനീല്ക്കുന്നിതധുനം 223

ബുദ്ധിഭ്രമത്തിന്റെചുട്ടു

കത്തുംനാളത്തിലാശുനീ

തെളിവേറും ക്ഷമാവാരി

തളിക്കുകതണുക്കുവാൻ 224

എന്തിന്മേലാണ താൻ നോക്കുന്നത?

ഹാം- അവിടുത്തെ അവിടുത്തെ, അവിടുന്നെത്ര വിളർത്ത മുഖത്തോടുകൂടിയാണ നമ്മെ നോക്കുന്നത്? നോക്കു.

അവിടുത്തെരൂപവുംപുന-

രവികലമതിനുള്ളഹേതുവുംകൂടി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/119&oldid=160475" എന്ന താളിൽനിന്ന് ശേഖരിച്ചത്