ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമദ്ധ്യായം 97 യെ വന്നെത്തി. വഴിയിൽ അവരുടെ രാജകുമാരന്റെ മൃതദേഹവും അതിന്നരികെ ചന്ദ്രമതിയേയും കണ്ടു. പിന്നെ സംശയിക്കുവാനുണ്ടോ?' ഇതാ മഹാപാപി! ഉണ്ണിത്തമ്പുരാനെ കൊന്ന് തിരുവാഭരണങ്ങ​ളെല്ലാം എടുത്തിരിക്കുന്നു. പിടിക്കിൻ ഈ കൊലപാതകിയെ'എന്നു പറഞ്ഞ് അവർ ചന്ദ്രമതിയെ പിടികൂടി പ്രഹരിച്ചു.

ചന്ദ്രമതിക്ക് ഇനി മരിക്കുകതന്നെയാണ് ഭേദമെന്നുതോന്നി. "ആരാണെടീ രാജകുമാരനെ കൊന്നത്"

എന്നവർ ചോദിച്ചതിന്നു ചന്ദ്രമതി "ഞാൻ കുട്ടികളെ കൊന്നു സഞ്ചരികുന്ന ഒരു രാക്ഷസിയാണെന്നു നിങൾ ധരിച്ചുവല്ലൊ. ജീവനില്ലാത്ത കുട്ടിയെ എന്റ മടിയിൽ കാണുകയും ചെയ്തു.ഈ സ്ഥിതിക്ക് ഞാനല്ലാ ഇതു ചെയ്തതെന്നു പറയാമോ? പറഞ്ഞാൽ നിങ്ങൾ വിശ്യസിക്കുമോ" എന്നാണ് സമാധാനം പറഞ്ഞത്.നേരം പുലരുന്നതിന്നു കുറെസമയം മുമ്പുതന്നെ കുമാരന്റ ശവത്തോടുകൂടി ചന്ദ്രമതിയെ രാജഭൃത്യന്മാർ കോവിലകത്തു ഹാജരാക്കി.പുലരുന്നതിന്നുമുമ്പുതന്നെ വിവരം ബോധിപ്പിക്കയും ചെയ്തു. ചന്ദ്രമതിയുടെ വധശിക്ഷ.

അന്നു കാശിരാജാവ് ആസ്ഥാനസഭയിൽ വന്ന സമയം കോവിലകത്തുണ്ടായ ഭയപരിഭ്രമങ്ങൾക്ക് ഒരു കയ്യും കണക്കുമില്ലായിരുന്നു.രാജഭ്രത്യന്മാർ ചുന്ദ്രമതിയെ കുമാരന്റ ശവത്തോടുകൂടി ഹാജരാക്കിച്ചു.രാജാവ് "ആരാണ് ബാലനെ കൊന്നത് "എന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/104&oldid=160605" എന്ന താളിൽനിന്ന് ശേഖരിച്ചത്