ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

98 ഹരിശ്ചന്ദ്രൻ ചോദിച്ചതിന്നു ദൃത്യന്മാർ ഇതാ ഈ നിൽക്കുന്ന മഹാപാപിയായ സ്ത്രീയാണ്' എന്നു ബോധിപ്പിച്ചു . രാജാവ് 'നീ കുട്ടിയെ കോന്നുവോ'എന്നു ചോദിച്ചപ്പോൾ ചന്ദ്രമതി 'പുത്രനെ ഞാൻ കോന്നുവെന്നായി ഇവർ പറ‌‌യുന്നതു കേ‌ട്ടു . എന്റെ കയ്യിൽ ശവം കാണു കയും ചെയ്തു . ഇനി അങ്ങിനെയല്ലെന്നു പറയുവാനാരാണ് ? ഞാൻ മനുഷ്യരെ കൊന്നുതിന്നുന്ന ഒരു രാക്ഷസിയാണ് . ഞാനാണ് കൊന്നത് " എന്നു പറഞ്ഞു . ഇങ്ങിനെ പറഞ്ഞാൽ തനിക്കു മരണം വരുമെങ്കിൽ വലിയ ഭാഗൃമായി എന്നു വിചാരിച്ചാണ് അവർ തന്നെത്താൻ കുറ്റക്കാരിയാണെന്നു ബൊധിപ്പിച്ചത് .

ഈ വാക്കുകേട്ട് രാജാവ് ആ സ്ത്രീയെ ആപാദചൂഡം ഒന്നു നോക്കി പിന്നെ മന്ത്രിയോടു പറഞു. മന്രിസതമ! ഇവള് പറഞതു കേട്ടില്ല? കൊലക്കുറ്റത്തെ ഇവള് പെട്ടെന്നു സമ്മതിക്കുന്നതുകൊണ്ടു മാത്രം അതു വിശ്യസിച്ചുകൂട കഠിനമായ -

ദുഖം കൊണ്ടൂം അതു വരാവുന്നതാണ്. ഇവളെ കണ്ടാലും ഇവളുടെ ഒച്ച കെട്ടാലും ഇവളൊരു രാക്ഷസിയാണെന്നും വധസ്വഭാവമുള്ളവളാണെന്നും തോന്നുന്നില്ല. അതുകൊണ്ട് വേറെ വല്ല തെളിവും വേണ്ടിയിരിക്കുന്നു. ഇതുകേട്ട് രാജഭൃത്യന്മാർ വേറെ തെളിവുണ്ട്. ഇവൾ കുട്ടിയെ കൊന്നുപോയ കാൽച്ചുവടിന്റെ അടയാളം ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട് ​ എന്നു പറഞ്ഞു. രാജാവ്, ആ അടയാളം എടുത്തതു ശരിയാണോ എന്നറിവാനായി ​ ​മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/105&oldid=160606" എന്ന താളിൽനിന്ന് ശേഖരിച്ചത്