ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

100 ഹരിശ്ചന്ദ്രൻ അപ്പോഴക്കും നേരം പ്രഭാതമായി.ഹരിശ്ചന്ദ്രന്റെ ഘോരദുരിതങ്ങളെന്നപോലേ അന്ധകാരം അകന്നു. ചന്ദ്രവംശജയായ ചന്ദ്രമതിയുടെ സങ്കടം കാണ്മാൻ വയ്യെന്നു വിചാരിച്ചിട്ടോ എന്നു തോന്നുമാറ് ചന്ദ്രൻ മാഞ്ഞു. തന്റെ വംശാലങ്കാരമായ ഹരിശ്ചന്ദ്രനോട് അന്യായം പ്രവർത്തിക്കുന്നതാരാണ് എന്നു കരുതി കുപിതനായിട്ടോ എന്നു തോന്നുമാറ് രക്തനിറത്തോടുകൂടി സൂര്യദേവനും ഉദിച്ചു. മഹാജനങ്ങൾ വിവരം അറിഞ്ഞ് സംഭ്രമത്തോടുകൂടി അങ്ങുമിങ്ങും നടന്നുതുടങ്ങി.

ഹരിശ്ചന്ദ്രൻ ചന്ദ്രമതിയേയുംകൊണ്ട് ശ്മശാനത്തിലേക്കു പോകുമ്പോൾ ചന്ദ്രമതി ചാഞ്ചല്യം കൂടാതെ പറഞ്ഞു_"പ്രഭോ! അങ്ങയുടെ കൈകൊണ്ട് മരണം ഭവിക്കോനിടയായത് എനിക്കു വലിയ ഭാഗ്യമാണ്. സ്വധർമ്മരക്ഷയ്ക്കുവേണ്ടി പലവിധം കഷ്ടതകൾ അനുഭവിച്ച പൂർവ്വപിതാമഹന്മാരുടെ മഹത്വമോർത്തു അങ്ങുന്ന് സത്യരക്ഷയ്ക്കായി നിസംശയം എന്നെ വധിച്ചുകൊൾക. ഈ ജന്മം ഇങ്ങിനെ കഴിഞ്ഞു; ഇനിയത്തെ ജന്മമെങ്കിലും നമുക്ക് സുഖമായിരിക്കാം."

അല്പസമയത്തിന്നുള്ളിൽ ശ്മശാനത്തിലെത്തി. ഹരിശ്ചന്ദ്രൻ മനസ്സിലൂറപ്പിച്ച് , ചന്ദ്രമതി പറഞ്ഞതായ സ്വധർമ്മം നിർവഹിപ്പാൻ ഒരുങ്ങുകയും ചെയ്തൂ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/107&oldid=160608" എന്ന താളിൽനിന്ന് ശേഖരിച്ചത്