ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

102 ഹേ ഹരിശ്ചന്ദ്ര! അങ്ങ് എന്തൊരു മൂഢതയാണ് പ്രവർത്തിക്കുവാൻ ഭാവിക്കുന്നത്. ഇതേവരെ അനവധി സങ്കടങ്ങൾ അനുഭവിച്ചു. ഇപ്പോൾ അനുഭവിക്കാൻ പോകുന്നത് അതിലൊക്കെ കഠിനമായതാണ്. ഇതെല്ലാം അനുഭവിക്കുന്നതു വാക്കു മാറ്റുവാൻ വയ്യെന്നുള്ള ഭള്ളുകൊണ്ട് മാത്രമാകുന്നു എനിക്കു രാജ്യം ദാനംചെയ്തിട്ടില്ലെന്നു പറയുകമാത്രം ചെയ്താൽ ഈ ആപത്തുകളെല്ലാം ഞാൻ ഒഴിച്ചുതരാം. അങ്ങിനെ ചെയ്കയാണു നല്ലത്.

ഇങ്ങിനെയുള്ള മഹർഷിയുടെ വാക്കുകേട്ട് ഹരിശ്ചന്ദ്രൻ മറുപടി പറഞ്ഞു-----"നിന്തിരുവടി ഇതെന്തു മൂഢതയാണു പറയുന്നത് !സത്യമല്ലാതെ ഞാൻ പറകയില്ലെന്നു പല തവണയും പറഞ്ഞിട്ടുണ്ടല്ലൊ.പിന്നെയും എന്നോട് അസത്യം പറയുവാനായി ഇവിടുന്നുപദേശിക്കുന്നതിൽ വ്യസനിക്കുന്നു.സത്യരക്ഷയ്ക്കായി എന്തു ക്രൂരകർമ്മങ്ങൾ ചെയ്യവാനും എനിക്ക് മടിയില്ല.ഹരിശ്ചന്ദ്രനെ ഇവിടുന്നു മാറി അന്ധാളിക്കേണ്ട". ഇപ്രകാരമുള്ള ഹരിശ്ചന്ദ്രന്റെ ദൃഢനിശ്ചയത്തെ ഇളക്കുവാൻ ഒരുവിധത്തിലും സാധിക്കയില്ലെന്നു കണ്ട്,വിശ്വാമിത്ര ഇച്ഛാഭംഗത്തോടും ലജ്ജയോടും കൂടി അവിടെനിന്നും അന്തർദ്ധാനംചെയ്തു.അപ്പോൾ ദേവേന്ദ്രൻ വിശ്വാമിത്രനെ തന്റെ അടുക്കൽ വിളിച് " ഇരിക്കൂ വിശ്വാമിത്രാ!ഹരിശ്ചന്ദ്രന്റെ സത്യം തീർച്ചയാകട്ടെ" എന്നു പറഞ്ഞു.വിശ്വാമിത്രൻ ഏറ്റവും ലജ്ജയോടുകൂടി അവിടെ ഇരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/109&oldid=160610" എന്ന താളിൽനിന്ന് ശേഖരിച്ചത്