ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എട്ടാമദ്ധ്യായം 109

വിശ്വാ-- ഹേ മഹാരാജാവേ! ഞാ൯ രാജ്യം വാങ്ങിയതു പരീക്ഷാത്ഥമായിട്ടു മാത്രമാണ്. എനിക്കു രാജ്യത്തിൽ തെല്ലപോലും ആശയില്ല. പതിനായിരം വർഷം തപസ്സുചെയ്ത് ബ്രഹ്മഷിപദം സമ്പാദിച്ച ഞാൻ ആ വലിയ പദവിയെ കൈവിട്ട് 'രാജഷി' എന്ന സ്ഥാനം സ്വീകരിക്കുമോ? രാജ്യപരിപാലമത്തിന്നുളള അറിവും അർഹതയും അങ്ങയ്ക്കതന്നെയാണ്.

ഹരി-(കണ്ഠിതഭാവത്തിൽ) ഞാ൯ എന്റെ പട്ടമഹിഷിയേയും സ്ഥാനാവകാശിയായ കുമാരനേയും വിറ്റുകളഞ്ഞു. പോരാത്തതു ഒരു ചണ്ഡാലന്ന് അടിമയായ തീർന്നു. ഈവക അകൃത്യങ്ങൾ പ്രവർത്തിച്ചിട്ടു പിന്നെ പരിശുദ്ധമായ രാജസിംഹാസനത്തി-അതുതന്നെ ഒരു മഹർഷിക്കു ദാനം ചെയ്തതിൽ-വീണ്ടും ഇരിപ്പാ൯ അർഹതയില്ല. അതു പ്രജകൾ സമ്മതിക്കമോ? അഗ്നിഭഗവാ൯ പ്രത്യക്ഷമായത്.

ഈ ഘട്ടത്തിൽ അഗ്നിഭഗവാ൯ പ്രത്യക്ഷനായി ഇങ്ങിനെ പറഞ്ഞു-പരമശിവസ്വാമി! ഹരിശ്ചന്ദ്ര൯ ഭാര്യയ്യയെ വിൽക്കും എന്നു തീരച്ചയായപ്പോൾ പതിവ്രതാരത്നമായ ചന്ദ്രമതിയുടെ പാതിവ്രത്യത്തിന്നും ധർമ്മത്തിന്നും മാലിന്യം ഭവിക്കരുതെന്നു വിചാരിച്ച് ഞാനാണു ബ്രാഹ്മണവേഷം ധരിച്ച് ചന്ദ്രമതിയേയും കുമാരനേയും വാങ്ങിയത്. എന്റെ ഗൃഹത്തിലാണവർ

പാത്തിരുന്നത്. ഇതിൽ എന്താണ് അധർമ്മമുളളത് എന്നു പറഞ്ഞത് അഗ്നിഭഗവാ൯, ഹരിശ്ചന്ദ്രന്റെ സ്വഹസാക്ഷരത്തിൽ, ഭാര്യപുത്രന്മാരെ വിൽക്കുമ്പോൾ എഴുതിത്തന്നതായ വിക്രയപത്രം ശിവന്റെ മുമ്പിൽ വെച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/116&oldid=160618" എന്ന താളിൽനിന്ന് ശേഖരിച്ചത്