ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

15_8 ഹരിശ്ചന്ദ്രൻ പോക്കു പറയുന്നതിലും അസത്യം പറയുന്നത് അധർമമല്ലെന്നു ശാസ്ത്രങ്ങളിൽ കാണുന്നുണ്ട്. എന്നാൽ സത്യതൽപരനായ ഹരിശ്ചന്ദ്ര‌‌ൻ ആ അവസരത്തിൽ കൂടിയും അസത്യം പറയുകയില്ല. ഞാൻ സൂര്യവംശരാജാക്കന്മാരുടെ പേരിലുള്ള പക്ഷാപാതംകൊണ്ടു ഹരിശ്ചന്ദ്രനെ വാഴ്ത്തുകയാണ് ചെയ്തതെന്നു വിശ്വാമിത്രൻ പറഞ്ഞുവല്ലോ അതു ശുദ്ധമേ വ്യാജമാണ് വിശ്വാമിത്രൻ.......മതി മതി തപസ്സിൻറ ശക്തി കൊണ്ട് അന്യദുർല്ലഭമായ ബ്രാഹ്മണ്യത്തെക്കൂടി സമ്പാദിച്ച വനായ ഞാൻ വ്യാജം പറയുന്നവനാണെന്നു നിസ്സംശയം പ്രസ്താവിക്കുന്നതു സൂക്ഷിച്ചു വേണ്ടതാണ്. വിശ്വാമിത്രന്റെ ശപഥം

    ഇവർ തമ്മിൽ ഇങ്ങിനെ വാഗ്വാദം തുടർന്നപ്പോൾ ആ സദസ്സ് ആകപ്പാടെ പരിഭ്രമിച്ചുവശായി. വസിഷ്ഠൻ വളരെ ശാന്തനാണ്. അദ്ദേഹം പറയുന്നതു സത്യമായിട്ടേ വരികയുള്ളു വിശ്വാമിത്രൻ എന്തൊരു സമ്പ്രദായക്കാരനാണ്!.ഒരു മഹർഷിക്കു ഇത്രത്തോളം കോപം വരികയോ?. ക്രോധവശംവദനായ ഇദ്ദേഹം വലിയ അഹമ്മതിക്കാരനാണ്;

ഇദ്ദേഹം പറയുന്നതു ശുദ്ധമേ വ്യാജമാണ്, എന്നു ചിലർ; അമ്പ! വിശ്വാമിത്രന്റെ യോഗ്യത!എന്തൊരു വീര്യം! എന്തൊരു തേജസ്സ്! പുരുഷന്മാരായാൽ ഇങ്ങിനെതന്നെ വേണം. വെറുതെയാണോ ഇദ്ദേഹം പതിനായിരം വർഷം തപസ്സുചെയ്തത്?.എന്നു വേറെ ചിലർ. വസിഷ്ഠനേയും വിശ്വാമി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/15&oldid=160627" എന്ന താളിൽനിന്ന് ശേഖരിച്ചത്