ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
17_10 ഹരിശ്ചന്ദ്രൻ
പ്പാനുള്ള ഒരു സ്ഥലമല്ല. ഹരിശ്ചന്ദ്രൻ അസത്യം പറയുന്നവനാണെന്ന് ഞാൻ തെളിയിച്ചുതരാം
അദ്ദേഹത്തെക്കൊണ്ട് ഞാൻ തീർച്ചയായും അസത്യം പറയിക്കുന്നുണ്ട്. അങ്ങിനെ ഞാൻ ചെയ്തി ല്ലെങ്കിൽ ഇന്നതു ചെയ്യാമെന്നു ഞാൻ വാതുവെക്കാം.വസിഷ്ഠൻ അതു ചെയ്യുമോ കാണട്ടേ? വസിഷ്ഠൻ;-- ഓഹോ! ആയിരം പ്രാവശ്യം ചെയ്യാം. സത്യപരായണനായ ഹരിശ്ചന്ദ്രൻ അസത്യം പറയുന്ന പക്ഷം, ഞാൻ എൻറ തപസ്സുപേക്ഷിച്ച് മദ്യകുംഭവും ശിരസ്സിലേറ്റി ഈ ദേവസഭക്ക് മൂന്നു പ്രദക്ഷിണം ചെയ്യാം,ഒട്ടും സംശയമില്ല.
"ആദിത്യചന്ദ്രാവനിലോനലശ്ച ദ്യേൗർ ഭൂമിരാപോവരുണോയമശ്ച, അഹശ്ചരാത്രിശ്ചഉഭേചസന്ധ്യേ ധർമ്മശ്ചജാനാതിനരസ്യസത്യം" എന്ന പ്രമാണപ്രകാരമുള്ള സത്യസാക്ഷികളുടെ മുമ്പാകെ ഞാൻ ഈ സത്യം ചെയ്യുന്നു. വിശ്വാ:-- " ഞാൻ എന്തുചെയ്യാമെന്നു പറയാം.ഹരിശ്ചന്ദ്രനെക്കൊണ്ട് ഞാൻ വ്യാജം പറയിച്ചിട്ടില്ലെങ്കിൽ
എൻറ മഹത്തായ തപസ്സിൻറ പകുതി ഫലം വസിഷ്ഠന്നു കൊടുക്കുന്നുണ്ട്. ഇതു കൂടാതെ വസിഷ്ഠൻ പറഞ്ഞതുപോലെയുള്ള ഘോരശപഥം ഞാൻ ചെയ്യുന്നില്ല.ഇത്ര പോരേ?"
ദേവേന്ദ്രൻ;-- മതി ,മതി , ധാരാളം മതി!
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.