ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

22_15

			രണ്ടാമദ്ധ്യായം

ക്കന്മാർക്കു ദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും.ധർമ്മാത്മാവായ അങ്ങയുടെ ദർശനം ഭാഗ്യംകൊണ്ടേ ലഭിക്കയുള്ളു. അങ്ങയുടെ ദർശനത്തെ ഏതു മഹർഷിമാരാണ് ആഗ്രഹിക്കാത്തത്. ആ ആഗ്രഹത്തിന്റെ നിവൃത്തിയ്ക്കു വല്ലകാരണവും ഉണ്ടാവണമെന്നേയുള്ളു. എന്നെ സംബന്ധിച്ചിടത്തോളം പറകയാണെങ്കിൽ, എനിക്കിവിടെ വരുവാനുണ്ടായ കാരണത്തെപ്പറ്റി വലിയ ബഹുമാനം തോന്നുന്നണ്ട്. വിശ്വാമിത്രൻ:- ആദ്യംതന്നെ തന്റെ വരവിന്നുള്ള കാരണത്തെ ഉപന്യസിച്ചത് സ്വാർത്ഥസിദ്ധിയിലുള്ള ബദ്ധപ്പാടുകൊണ്ടാണ് .എന്നാൽ,ഋജുബുദ്ധിയായ മഹാരാജാവിന്ന് , തന്റെ കർത്തവ്യത്തേസ്സംബന്ധിച്ചു കുറച്ചൊരു സംഭ്രമമാണ് ഇതു കേട്ടപ്പോൾ ഉണ്ടായത്. അദ്ധേഹം പരിഭ്രമത്തോടുകൂടി പറഞ്ഞു.. "ഓ!അതു ഞാൻ ആദ്യം തന്നെ ചോദിക്കേണ്ടതായിരുന്നു. തപസ്സിദ്ധികൊണ്ടുതന്നെ സർവ്വകാര്യങ്ങളും സിദ്ധിച്ചിട്ടുള്ള നിന്ദിരുവടി എന്തു കാര്യം സാധിക്കുവാനായിട്ടാണ് ഇവിടെ എഴുന്നള്ളിയിരിക്കുന്നത്? ഏതായാലും അതു സാധിപ്പിക്കുന്നതിന്നു ആവുന്നത്ര ശ്രമിക്കുവാൻ ഈ വിധേയൻ ഒരുക്കമാണ്." വിശ്വാമിത്രൻ;__( ചിരിച്ചുംകൊണ്ട് ) അക്കാര്യത്തിൽ സംശയിച്ചിട്ടില്ല. ഹരിശ്ചന്ദ്രമഹാരാജാവിൻറ മുമ്പിൽ

അപേക്ഷിച്ചാൽ സാധിക്കാത്തതായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/22&oldid=160635" എന്ന താളിൽനിന്ന് ശേഖരിച്ചത്