ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

38 31 മൂന്നാമദ്ധ്യായം

നൽകി അവരെ പ്രോത്സാഹിപ്പിച്ചു യാത്രയാക്കി. അത്യുത്സാഹഭരിതരായിത്തീർന്ന വേടന്മാർ 'കല്പനപോലെ' എന്നും പറഞ്ഞ് ഒട്ടും താമസിക്കാതെ പോയി, അഭൂതപൂർവ്വമായ വിധത്തിൽ ഒരു നായാട്ടിനുള്ള വട്ടം കൂട്ടി പുറപ്പെടുകയും ചെയ്തു.

   അനന്തരം ഹരിശ്ചന്ദ്രൻ, നല്ല ദിവസംനോക്കി മന്ത്രിമാരോടും   സൈന്യങ്ങളോടും   കൂടി നായാട്ടിന്നായി കാട്ടിലേക്ക്പുറപ്പെട്ടു. ഈ യാത്രയിൽ രാജാവ് പട്ടമഹിഷിയായചന്ദ്രമതിയേയും, രാജകുമാരനായ ലോഹിതാക്ഷനേയുംകൂടെ കൊണ്ടുപോയി. തനിക്കു ഭദ്രകാളി നൽകിയതായ സുവർണ്ണരഥത്തിൽ കയറി, കവചവും വേലും ധരിച്ച്, ആവനാഴിയും വില്ലും അമ്പുമേന്തി, മൂർത്തിമത്തായ വീരരസംപോലെ ഹരിശ്ചന്ദ്രൻ ശോഭിച്ചു. മൃഗയാവേഷത്തോടുകൂടി മഹാരാജാവും സൈന്യങ്ങളും വനത്തിലെത്തിയപ്പൊഴേക്ക്

അദ്ദേഹത്തിന്റെ ആജ്ഞാകരന്മാരായ കിരാതസൈനികന്മാർ കാലേകൂടി അവിടെകടന്നു കാടിളക്കിക്കഴിഞ്ഞിരുന്നു.പിന്നെ,

           "നടന്നുകാനനതടത്തിലമ്പൊടു
             കടന്നുവേട്ടകൾതുടങ്ങിനല്ലൊരു
             കറുത്തപട്ടുകളുടുത്തുകൊണ്ടിരു
             പുറത്തുതൊങ്ങലുനിരത്തിയമ്പൊടു
             ഉരത്തകാർമ്മുകമെടുത്തുതാൻകണ-
             തൊടുത്തുകാനനതടത്തിലെത്തിന 

കടുത്തപന്നികളടുത്തപോത്തുക -










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/38&oldid=160652" എന്ന താളിൽനിന്ന് ശേഖരിച്ചത്