ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

40 33 മൂന്നാമദ്ധ്യായം

യ കാലുകളും,, മാണിക്യംപോലെ ദീപ്തിയേറിയ കണ്ണുകളും, മരതകവർണ്ണമായ മുഖവും, വജ്രതുല്യങ്ങളായ പല്ലുകളും, അതിദാരണമായ ഖഡ്ഗംപോലെ തിളങ്ങുന്ന തേററകളുമുള്ള ആ ഭയങ്കരരൂപമായ പന്നിത്തടിയൻ പെട്ടന്നു അത്യുഗ്രമാംവണ്ണം അട്ടഹസിച്ചുംകൊണ്ട് ഹരിശ്ചന്റെ സൈന്യത്തോടെതിരിട്ടു. ആ വരാഹവര്യൻ ' ആന തേർ കാലാൾ കുതിരപ്പടയൊക്കെ' ഛിന്നഭിന്നമാക്കിചെയ്ത് ഹരിശ്ചന്ദ്രന്റെ നേരെ ഊക്കോടെ പാഞ്ഞണഞ്ഞു. ഹരിശ്ചന്ദ്രനാകട്ടെ, കാളീപ്രസാദംകൊണ്ട് കിട്ടിയ രഥത്തിൽ കയറി ​ഏറ്റവും മൂർച്ചയുള്ള ഒരസ്ത്രം വരാഹത്തിന്റെ നെറ്റിത്തടത്തെ ലക്ഷ്യമാക്കി പ്രയോഗിച്ചു . അതിന്റെ

ശക്തി സഹിക്കാതെ വരാഹം പിന്തിരിയുകയും 

പ്രാണഭയത്തോടുകൂടി വിശ്വാമിത്രന്റെ സമീപത്തിലേക്കു പാഞ്ഞുപോകുകയും ചെയ്തു.

   ഇങ്ങിനെ പന്നി പാഞ്ഞുപോയപ്പോഴക്ക് രാജാവും സൈന്യങ്ങളും പാടല്ലാതെ തളർന്നുവശമായി. ശ്രമപരിഹാരത്തിന്നായി എവിടേയാണ് പോകേണ്ടതെന്നാലോചിച്ചു നടക്കുമ്പോൾ നിർമ്മലജലം നിറഞ്ഞു നിൽക്കുന്ന ഒരു പൊയ്ക ആ വനാന്തരത്തിൽ കാണപ്പെട്ടു.
     "ചെന്താമരകുമുദം നൽകുവലയം
      ബന്ധുരരക്തോല്പലാദിപുഷ്പങ്ങളാൽ'
 ഏറ്റവും കാന്തിയോടുകൂടിയതും, 'വണ്ടുകൾ മധു

5 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/40&oldid=160655" എന്ന താളിൽനിന്ന് ശേഖരിച്ചത്