ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

41 34 ഹരിശ്ചന്ദ്രൻ വുണ്ടുമുരണ്ടു' കളിക്കുന്നതുമായ ആ പൊയ്കയിൽ, ഹരിശ്ചന്ദ്രൻ സകുടുംബനായി ഇറങ്ങി കാലും മുഖവും കഴുകി അമൃതതുല്യമായ ജലം കുടിച്ച് ആ സരസ്സിന്റെ തീരത്തിരുന്നു വിശ്രമിച്ചു. രാജമന്ത്രിമാരും സൈന്യങ്ങളും അതിൽതന്നെ ഇറങ്ങി വെള്ളം തൃപ്തിയാകുംവരെ കുടിച്ചു. ആ സമയത്തു ചില മഹർഷിമാർ ആ പൊയ്കയിൽ വന്നിറങ്ങി.രാജപരിവാരങ്ങൾ പൊയ്കയിലിറങ്ങിയതു കണ്ട് അവർ ഇങ്ങിനെ പറഞ്ഞു-'ഏതു മൂഢന്മാരാണ് ഈ പൊയ്കയെ അശുദ്ധമാക്കിയത് ? ഇതു ആരുടെ വകയാണെന്നു വിചാരിച്ചാണ് നിങ്ങൾ കളിക്കുന്നത്? ഇതു മഹാതേജസ്വിയായ വിശ്വാമിത്രന്റെ വകയായ കൌശികതീർത്ഥം എന്ന സരസ്സാണ്.ഇതിലിറങ്ങി ധിക്കാരം പ്രവർത്തിച്ചതിന്റെ ഫലം നിങ്ങൾ അനുഭവിക്കും ഇങ്ങിനെ പറയുന്ന ആ മുനിമാരെ ഹരിശ്ചന്ദ്രൻ നല്ല വാക്കു പറഞ്ഞ് സമാധാനിപ്പിച്ച് ക്ഷമായാചനം ചെയ്തയച്ചു. അപ്പോഴക്ക് നേരവും സന്ധ്യയായി. ഹരിശ്ചന്ദ്രന്റെ സ്വപ്നം.

പിന്നെ ഹരിശ്ചന്ദ്രൻ ആ സരസ്തീരത്തിൽത്തന്നെ ശിബിരം കെട്ടിച്ച് അന്നത്തെ രാത്രി അവിടെ സുഖമായി താമസിച്ചു. രാജാവ് ഭാര്യയോടും കൂടി അവിടെ സുഖനിദ്രയെ പ്രാപിച്ചു. രാത്രിയുടെ അന്ത്യയാമത്തിൽ ഹരിശ്ചന്ദ്രൻ ഭയങ്കരമായ ഒരു സ്വപ്നം കണ്ടു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/41&oldid=160656" എന്ന താളിൽനിന്ന് ശേഖരിച്ചത്