ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

45 38 ഹരിശ്ചന്ദ്രൻ ര്യമുണ്ടായിരുന്നു. ഇങ്ങിനെയുള്ള മോഹിനിമാരെ വിശ്വാമിത്രൻ അരികത്തു വിളിച്ച് അവർക്കു അറുപത്തു നാലു കലാവിദ്യകളും തന്റെ തപശ്ശക്തികൊണ്ടു വേഗത്തിൽ ഗ്രഹിപ്പിച്ചു. എല്ലാ കലകളിലും അവർക്കു നല്ല വൈദുഷ്യം ഉണ്ടായി എങ്കിലും, എല്ലാറ്റിലും അധികമായ നൈപുണ്യം സംഗീതകലയിലാണുണ്ടായത്.

അപ്പോഴേക്ക് വിശ്വാമിത്രന്റെ കൂട്ടുകാരായ ചിലമുനിമാർ അദ്ദേഹത്തിന്റെ മുമ്പിൽവന്നു കൌശിക തീർത്ഥത്തിന്റെ കരയിൽ ഹരിശ്ചന്ദ്രൻ വന്നു പാളയമടിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ സൈന്യങ്ങൾ തീർത്ഥത്തിലെ വെള്ളം കലക്കീട്ടുണ്ടെന്നും അറിയിച്ചു. ഈ വർത്തമാനം വിശ്വാമിത്രന്റെ കോപത്തിന്നു കത്തുന്ന തീയിന്ന് എണ്ണയെന്നപോലെ അധികം ശക്തികൂട്ടി. ഉടൻതന്നെ മഹർഷി മോഹിനികളെ വിളിച്ച് ഇങ്ങിനെ പറഞ്ഞു:-"ഹേ കളഭാഷിണിമാരെ ! നിങ്ങൾ ഉടനെ കൌശികതീർത്ഥക്കരയിൽ ചെന്ന് അവിടെ പാർക്കുന്ന ഹരിശ്ചന്ദ്രരാജാവിനെ കാണുവിൻ! നിങ്ങളുടെ ഗാനമാധുര്യം കൊണ്ടു രാജാവിനെ വശത്താക്കി അദ്ദേഹത്തിന്റെ വെങ്കൊറ്റക്കുട സമ്മാനമായി വാങ്ങി വരുവിൻ! അതിന്നു സാധിക്കാത്ത പക്ഷം നിങ്ങളെ ഭാര്യമാരായി സ്വീകരിക്കണമെന്നു പറഞ്ഞ് അദ്ദേഹത്തെക്കൊണ്ടു അങ്ങിനെ ചെയ്യിക്കുവിൻ !" ഇപ്രകാരം കല്പിച്ച് വിശ്വാമിത്രൻ മോഹിനിമാരെ ഹരിശ്ചന്ദ്രന്റെ അടുക്കലേക്കയച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/45&oldid=160660" എന്ന താളിൽനിന്ന് ശേഖരിച്ചത്