ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

2 ഈ പുസ്തകം പണ്ഡിതപാമരന്മാർക്ക് ഒരുപൊലെ വായിച്ചുഗ്രഹിക്കുവാനുപകരിക്കണമെന്നു വിചാരിച്ച് ഏറ്റവും ലളിതമായ ഭാഷയാണിതിൽ ഉപയോഗിച്ചിട്ടുള്ളത്.വായിക്കുന്നവരുടെ രസത്തേയും കഥാഭാഗങ്ങളുടെ തന്മയത്വത്തെയും ഉദ്ദേശിച്ച് ഇതിൽ സന്ദർഭാനുസാരേണ പല പദ്യങ്ങളും ചേർത്തിട്ടുണ്ട്.അവയിൽ മിക്കതും കിളിപ്പാട്ടുകൾ മുതലായവയിൽ നിന്നും എടുത്തു ചേർത്തവയാണ്.ചിലതു ഗ്രന്ഥകർത്താവ് സ്വന്തമായി എഴുതിച്ചേർത്തവയുമാകുന്നു. കേരളീയരുടെ സ്വഭാഷാസ്നേഹത്തെ ഉത്തേജിപ്പിക്കുവാനും,അവർക്കു സത്യനിഷ്ടയും സദാചാരധിരതയും ഉണ്ടാക്കുവാനും ഈ കൃതി കുറച്ചെങ്കിലും ഉപകരിക്കുമാറാകട്ടെ എന്ന പ്രാർത്ഥനയോടുകൂടി ഇതിനെ സജ്ജന സമക്ഷം സമർപ്പിച്ചുകെള്ളുന്നു എന്ന് തൃശ്ശിവപേരൂർ പ്രസാധകൻ

14-3-100}










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/5&oldid=160662" എന്ന താളിൽനിന്ന് ശേഖരിച്ചത്