ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

9_2

                    ഹരിശ്ചന്ദ്രൻ 

നുരൂപന്മാരായ ഈ ഭാര്യാപുത്രന്മാരോടും സത്യകീർത്തി എന്ന മന്ത്രിയോടും കൂടി ഹരിശ്ചന്ദ്രൻ രാജ്യപരിപാല നം ചെയ്തു വന്നു. ഭാരതഖണ്ഡത്തിൽ പ്രാചീനകാലത്തുണ്ടായിരു ന്ന രാജാക്കന്മാർ സാധാരണയായി സത്യധർമ്മാദിക ളിൽ എറ്റവും കേൾവിപ്പെട്ടവരായിരുന്നു. എന്നാൽ ഹരിശ്ചന്ദ്രന്റെ പേര് ആവക ഗുണങ്ങൾക്കു പ്രത്യേകം ഉദാഹരിക്കാവുന്നതാണ് സത്യവാന്മാരിൽ വച്ച് അഗ്രേസരനായ ഹരിശ്ചന്ദ്രൻ സത്യത്തിന്നു ഒരു മാതൃകാപുരുഷനായിരുന്നു. "സത്യസന്ധത്വമെന്നുള്ള സാധുകർമ്മസ്ഥിതിമുലം സത്തുക്കൾക്കൊക്കവേസൗഖ്യം വരുത്തിശ്രീഹരിശ്ചന്ദ്രൻ" എന്ന് ഒരു കവി പറഞ്ഞിട്ടുള്ളതിൽ ഒട്ടും അതിശയോ ക്തിയില്ല. ഹരിശ്ചന്ദ്രന്റെ പവിത്രമായ ചരിത്രം നമ്മുടെ കാവ്യനാടകാദിയായ സാഹിത്യത്തിലും വേദവ്യാസ പ്രണീതമായ പുരാണത്തിലും മാത്രമല്ല, വേദത്തിൽ കൂടിയും വർണ്ണിക്കപ്പെട്ടിട്ടുണ്ട്

      വർണ്ണാശ്രമധർമ്മങ്ങളിൽ വളരെ നിഷ്ഠയുള്ള ഹരി

ശ്ചന്ദ്രൻ നാടുവാണിരുന്ന കാലത്തു ജനങ്ങൾക്കു ദാരി ദ്രം രോഗം, അകാലമരണം മുതലായ അനർത്ഥങ്ങൾ ഉണ്ടായിരുന്നില്ല. എന്നല്ല, അദ്ദേഹത്തിന്റെ ഭരണ

ഗുണം നിമിത്തം,,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/9&oldid=160666" എന്ന താളിൽനിന്ന് ശേഖരിച്ചത്