ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


വ്രജെത്തദാ വിഷ്ണുഃ കൃഷ്ണൊ ഹലീബാണഃ
സ്വൎണ്ണം രൂപ്യം നിശാചരീ ൧൭ നിദ്രാപ്ര
ധാനയൊഷിൽ ശ്രീ വീണാതാരാസ്ര ഗുല്പ
ലം രക്ഷഃ കിരീടം പരിഘം വിശെഷഃ
സ്യന്ദനം പുനഃ ൧൮ സഹാൎത്ഥൊ വിംശ
തികരാ സ്സംയുക്ത കടകാഹ്വയാഃ കുസുമം
ദൎപ്പണം നാരീ ഹൊമ സ്വെദൊല്പ വാച
കം ൧൯ ശബ്ദസ്തൂണീര സുരഭീ നിൎദ്ദിഷ്ടാഃ
കടകാഭിധാഃ അസംയുക്താഃ നവകരാ നാ
ട്യശാസ്ത്ര വിശാരദൈഃ ൨൦ 

മുദ്രാഖ്യമുദ്രവിടാതെ നടുവിരലിന്റെഅഗ്രം പെരുവ രലിന്റെ മുരട്ടു തൊടീച്ചാൽ അതിന്ന കടകമുദ്ര എന്നുപേ ര. നാരായണൻ ശ്രീകൃഷ്ണൻ ബലഭദ്രര ശരം സ്വൎണ്ണം വെള്ളി രാക്ഷസി ഉറക്കം മുഖ്യസ്ത്രീ ശ്രീഭഗവതി വീ ണ നക്ഷത്രങ്ങൾ മാല ഉല്പലം രക്ഷസ്സ കിരീടം ഗദായു ധം വിശേഷം തേര ഒന്നിച്ചഎന്നത ഈ ൨൦ പദാൎത്ഥ ങ്ങളെ രണ്ടുകൈകൊണ്ടും കുസുമം കണ്ണാടി സ്ത്രീ ഹോ മം വിശപ്പ അല്പമെന്നത യാതൊന്നെന്നത ആവനാഴി സൌരഭ്യമുള്ളത ഈ ൯ പദാൎത്ഥങ്ങളെ ഒരുകൈകൊ ണ്ടും കടകമുദ്രയിൽ കാട്ടണം.

അംഗുഷ്ഠ സ്തൎജ്ജനീപാൎശ്വ മാശ്രിതൊംഗുല
യഃ പരാഃ ആകുഞ്ചിതാശ്ച യസ്യ സ്യുസ്സ
ഹസ്തൊ മുഷ്ടിസംജ്ഞകഃ ൨൧ സൂതൊപ
വൎഗ്ഗൊലാവണ്യം പുണ്യം ഭൂതശ്ച ബന്ധ
നം യോഗ്യം സ്ഥിതിശ്ച ഗുൽഫഞ്ചകൎഷണം
ചാമരം യമഃ ൨൨ പങ്കമൗഷധി ശാ
പൌച ഡൊളാദാനം പ്രദക്ഷിണം വന്ദ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/6&oldid=160695" എന്ന താളിൽനിന്ന് ശേഖരിച്ചത്