ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
7
കൊച്ചിരാജ്യത്തിന്റെ ഉൽപ്പത്തി

ക്കുകക്കുൾ പാശ്ചാത്യവാണിഭങ്ങൾ കൈമാറ്റം ചെയ്യുവാൻ തക്കതായ തരം കണ്ട ദിക്കും ഇതു തന്നെയാകുന്നു. എന്നുവേണ്ട, യൂറോപ്പ് ഖണ്ഡത്തിൽ നിന്നു ഇന്ത്യാരാജ്യത്തുവന്നു താമസിക്കുന്നവരായി നാം ഇപ്പോൾ കാണുന്ന പരിശ്രമശീലന്മാരായ സകലജാതിക്കാരുടേയും പൂർവ്വന്മാർ രാജ്യം കൈകേറുവാനായും കച്ചവടം നടത്തുവാനായും ആദ്യം വന്നിറങ്ങീട്ടുള്ളത് നമ്മുടെ കേരളഭൂമിയിലാകുന്നു. ഇപ്രകാരം ചരിത്രപ്രസിദ്ധങ്ങളായ വിദേശബന്ധങ്ങളെക്കൊണ്ടും സമുദായാചാരവിശേഷങ്ങളെക്കൊണ്ടും കേരളരാജ്യത്തിന്നു സാമാന്യേനയും കൊച്ചി രാജ്യത്തിന്നു പ്രത്യേകിച്ചും അതാതിന്റെ വലിപ്പത്തിന്ന് അടുത്തിട്ടുള്ള പ്രാധാന്യവും പ്രശസ്തിയുമല്ല സിദ്ധിച്ചിട്ടുള്ളത്.

പല ദിക്കിൽനിന്നും പല പരിഷയിലുള്ള ബ്രാഹ്മണരും കേരളത്തിൽ പോന്നുവന്നതിന്റെ ശേഷം ശ്രീപരശുരാമൻ അവരെ പല ദിക്കിലും കല്പിച്ചിരുത്തി പല ദേശത്തും പല സ്ഥാനങ്ങളും കല്പിച്ചുകൊടുക്കുകയും ദേശത്തിൽ ഓരോരോ ക്ഷേത്രം ചമച്ചു, ക്ഷേത്രമര്യ്യാദ നിയമിക്കുകയും, ദേശത്ത് അടിമയും കുടിമയും ഉണ്ടാക്കി അടിയാരേയും കുടിയാരേയും രക്ഷിച്ചു, തറയും സങ്കേതവും ഉറപ്പിച്ച്, അവകാശത്തിന്നു താഴ്ചയും വീഴ്ചയും വരാതെ