ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
8
ചരിത്രം

പരിപാലിക്കുകയും, ബ്രാഹ്മണാചാരവും ശൂദ്രമര്യ്യാദയും കല്പിച്ചു നേരും ന്യായവും നടത്തി അറുപത്തിനാലു ഗ്രാമത്തിലുള്ള വേദബ്രാഹ്മണരേയും മറ്റുള്ളവരേയും ആനന്ദിപ്പിക്കുകയും, കേരളപ്രതിഷ്ഠ കഴിച്ചതിൽപിന്നെ ഇനിമേലിൽ ബ്രാഹ്മണർ തങ്ങളിൽ അന്യോന്യം ഓരോരോ കൂറുചൊല്ലിയും സ്ഥാനംചൊല്ലിയും വിവാദിച്ചു കർമ്മവൈകല്യം വരുത്തി കർമ്മഭൂമി ക്ഷയിച്ചുപോകരുത് എന്നുകൂടി കല്പിച്ചിട്ടാണ് അദ്ദേഹം അന്തർദ്ധാനം ചെയ്തത് എന്നു വരികിലും, മറ്റു രാജ്യങ്ങളിലെന്നപോലെ കേരളത്തിലും രാജ്യഭരണസമ്പ്രദായത്തിന്നും സമുദായാചാരത്തിന്നും ഭേദഗതികൾ വരാതിരുന്നിട്ടില്ല.

കേരളരാജ്യം പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തൊഴികെ ഒരു കാലത്തും ഒരു രാജാവിന്റേയോ അധിപതിയുടേയോ; സ്വയാധികാരത്തിൽ ഉണ്ടായിട്ടില്ല. ആദ്യകാലങ്ങളിൽ തറകളെന്നും നാടുകളെന്നും അവാന്തരവിഭാഗങ്ങളോടുകൂടിയ അറുപത്തിനാലു ഗ്രാമങ്ങൾ കൂട്ടമായിത്തിരിഞ്ഞ് അതാതു കൂട്ടത്തിലേക്ക് ഓരോ തലയാതിരിയെ മുമൂന്നു കൊല്ലം വാഴത്തക്കവണ്ണം നിയമിക്കുകയായിരുന്നു പതിവ്. തലയാതിരിയെ തിരഞ്ഞെടുക്കുവാനുള്ള അവകാശം 64 ഗ്രാമങ്ങളിൽ