ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
20
ചരിത്രം

രായിട്ടു ഛിദ്രം തുടങ്ങിയതുകൊണ്ട്, അഞ്ചു താവഴിക്കാൎക്കും വന്നേരിയിൽ പ്രത്യേകം പ്രത്യേകം കോവിലകങ്ങൾ പണിതീൎപ്പിച്ചു കൊടുക്കുകയും, നിത്യതച്ചിലവിന്നു വസ്തു തിരിച്ചുവയ്ക്കുകയും ചെയ്തു. അഞ്ചു താവഴിയിലും മൂപ്പുവരുന്ന തമ്പുരാനാണ് പെരുമ്പടപ്പിൽ വലിയ തമ്പുരാനെന്നും തീൎച്ചപ്പെടുത്തി. ഇങ്ങിനെയെല്ലാം ഏൎപ്പാടു ചെയ്തത് നാട്ടുകാരിൽ പ്രധാനികളായ ചിലരാണെന്നു തന്നെ ഊഹിക്കണം.

വന്നേരിയിൽ ഉണ്ടായിരുന്ന കോവിലകങ്ങളെ ‘മൂത്തതാവഴി’ കോവികമെന്നും ‘എളയ താവഴി’ കോവിലകമെന്നും, ‘മുരിങ്ങൂർ’ കോവിലകമെന്നും, ‘ചാഴിയൂർ’ കോവിലകമെന്നും ‘പള്ളിവിരുത്തി’ കോവിലകമെന്നും വിളിച്ചു വന്നിരുന്നു.

കാലക്രമംകൊണ്ട് എളയതാവഴിയിൽ സന്തതി മറ്റു താവഴികളിലേക്കാൾ അധികം വൎദ്ധിച്ചുവരികയും, മാടത്തുംകീഴ് സ്വരൂപം, വല്ലിയാർ പാടത്തുസ്വരൂപം, കുരൂസ്വരൂപം എന്നിങ്ങിനെയുള്ള സ്വരൂപങ്ങളിലേക്ക് എളയ താവഴിക്കു ബന്ധുബലം വൎദ്ധിച്ചുവരികയും ചെയ്തു. ഇങ്ങിനെയുള്ള ബന്ധുക്കളുടെ സഹായത്താൽ ആദ്യകാലങ്ങളിലെപ്പോലെ രാജവാഴ്ച എളയ താവഴിക്കു മാത്രമായിട്ടു കലാശിച്ചു. എന്നാൽ ‘പെരുമ്പടപ്പിൽ