ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
കൊച്ചിയും കോഴിക്കോടും
23

ടെനിന്നും ശനിയാഴ്ച അവർ കൊച്ചിയ്കു പുറപ്പെട്ട് ഏഴാംനാൾ ആയില്യവും പ്രതിപദവും വെള്ളിയാഴ്ചയും ചേൎന്നദിവസം അവിടെ എത്തി വെട്ടത്തു രാജാക്കന്മാരായിട്ടു പടതുടങ്ങി. ആ യുദ്ധത്തിൽ വെട്ടത്തു രാജാക്കന്മാരിൽ മൂന്നുപേർ മുറിയേറ്റു മരിച്ചു. അതിൽതന്നെ പാലിയത്തച്ചൻ മങ്ങാട്ടച്ചൻ മുതലായ അച്ചൻമാരും കാൎയ്യക്കാരന്മാരും പിന്നെ വേറെ വളരെ ആളുകളും മരിച്ചു പോയി. അന്നു വെട്ടത്തു രാജാവിന്റെ പ്രധാന കാൎയ്യക്കാരന്മാർ രാഘവൻകോവിലും മുരിയതിട്ട രണ്ടു നമ്പൂരിമാരും ആയിരുന്നു. ഇതിൽ നമ്പൂരിമാരു രണ്ടുപേരേയും വിലങ്ങിട്ടു കപ്പലേറ്റി. രാഘവൻകോവിൽ മുറിയേറ്റു ഒളിച്ചുപോകയും വെട്ടത്തു ഗോദവൎമ്മരാജാവ് എറണാകുളത്തേയ്ക്കു പിൻവാങ്ങുകയും ചെയ്തു.

കൊച്ചിക്കോവിലകത്തെപ്പടയും കഴിഞ്ഞ് എറണാകുളത്തേയ്ക്കു കടക്കാത്തവണ്ണം നിശ്ചയിച്ചു ലന്തകമ്പനിയുടെ പുരുഷാരം പുറപ്പെട്ടപ്പോൾ ചെമ്പകശ്ശേരി സ്വരൂപവും പറങ്കികളും വെട്ടത്തുരാജാവിന്റെ സഹായത്തിന് എത്തി എന്ന് കേട്ടതുകൊണ്ടു എറണാകുളത്ത് അടുക്കാതെ തിരിയെ കൊച്ചിയ്ക്കുതന്നേ പോന്നു. അവിടെയുള്ള പറങ്കിക്കോട്ടയ്ക്കു നേരേ ചെന്നു വെടിവെച്ചതിന്റെ ശേ