ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
24
ചരിത്രം

ഷം ജയം വരായ്കകൊണ്ടും വൎഷക്കാലം അടുത്തതു കൊണ്ടും, താമസിയാതെ തിരികെ വന്നുകൊള്ളാമെന്നു വീരകേരളതമ്പുരാനോടു വാഗ്ദത്തം ചെയ്ത് അമരാൽ കൊളമ്പിലേക്കു പോയി. എണ്ണൂറ്റിമുപ്പത്തെട്ടാമതിൽ അമരാലും പുരുഷാരവും വരുവാൻ താമസിച്ചതുകൊണ്ടു വീരകേരളതമ്പുരാൻ പിന്നെയും കൊളമ്പിലേയ്ക്കു പോയി അവരെ പുറപ്പെടുവിച്ചു. ആ തമ്പുരാൻ പോരുംവഴി കപ്പലിൽ വെച്ചുതന്നെ തീപ്പെട്ടു.

കപ്പൽ കൊച്ചിയിൽ അടുത്തതിൻ്റെ ശേഷം കൊച്ചിയിൽ കോവിലകത്തു അഞ്ചേരി മഠത്തിൽ ശവസംസ്കാരവും കഴിച്ചു. അന്ന് എഴുന്നള്ളത്തൊരുമിച്ച് പാലിയത്ത് കോമ്പി അച്ചനും ചാഴിയൂർ താവഴിയിൽനിന്നു ദത്തിൽ പെടാതെകണ്ടുള്ള ഒരാളും ഉണ്ടായിരുന്നു. ഇദ്ദേഹമാണ് ശേഷക്രിയയെല്ലാം ചെയ്തത്.

അതിന്റെ ശേഷം അമരാലും പുരുഷാരവും ശേഷമുള്ള രാജാക്കന്മാരും ആളുകളും കൂടി കൊച്ചിയിലുള്ള പറങ്കിക്കോട്ടയും പിടിച്ചു. എന്നിട്ടു ധനുമാസം ൨൮-ാം൹ അമാലും, മൂപ്പുകിട്ടിയ വീരകേരള തമ്പുരാനും തമ്മിൽ കൂടിക്കണ്ട്, ലന്തക്കമ്പനിയ്ക്കു കൊച്ചി മേക്കോയ്മസ്ഥാനം കൊടുക്കത്തക്കവണ്ണം നിശ്ചയിച്ച് ഉടമ്പടിയും എഴുതി.