ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
26
ചരിത്രം

രൂപത്തിങ്കൽനിന്നും പിടിച്ച്, പാപ്പിനിമിറ്റം, കാട്ടൂര്, മാപ്രാണം, ഊരകം, തൃത്താണിക്കൂത്തുകാവ് ഇങ്ങിനെ തുടൺഗി പന്ത്രണ്ടു ദിക്കിൽ കോട്ടകെട്ടി ഉറപ്പിച്ചു. അതിന്റെശേഷം ൮൮൫-ാമാണ്ടുവരെ അങ്ങോട്ടും ഇങ്ങോട്ടും തോറ്റും ജയിച്ചും കഴിഞ്ഞു. അതിൽപിന്നെ നാലുകൊല്ലത്തേക്ക്ക്കു ലഹള ഒന്നും ഉണ്ടായിട്ടില്ല. ഐരൂര് രാജാവിനെ സാക്ഷിവെച്ചു കൊച്ചി രാജാവു ലന്തക്കമ്പനിക്കു കൊടുത്തിരുന്ന ചേറ്റുവായുടെ ഉടമസ്ഥതയെപ്പറ്റി ലന്തക്കമ്പനിയും സമൂരിയും തമ്മിൽ ഒരു വ്യവഹാരം തുടങ്ങി. അതുകാരണം ഉത്ഭവിച്ച യുദ്ധത്തിൽ നെടുവിരിപ്പു സ്വരൂപത്തിൽ ആളുകൾ അസംഖ്യം മരിച്ചുവത്രെ. ഈ യുദ്ധം കുറെക്കാലം നിലനില്‌ക്കുകയും ഒടുവിൽ ‘ബലവങ്കറജാപ്പ്’ [1] എന്ന അമാൽ പുരുഷാരത്തോടുകൂടി വന്നു പാപ്പിനിമിറ്റത്തു കോട്ടപിടിച്ചു നെടുവിരുപ്പ് സ്വരൂപത്തെ തോല്പിക്കുകയും ചെയ്തു. എന്നിട്ടു് പെരുമ്പടപ്പു സ്വരൂപവും നെടുവിരിപ്പ് സ്വരൂപവും തമ്മിൽ മേലിൽ പട ഇല്ലാത്തവിധം രണ്ടു രാജാക്കന്മാരെക്കൊണ്ടൂ അമരാൽ ഉടമ്പടിയും എഴുതിച്ചു.

കൊല്ലം ൯൧൭-ാമതു സാമൂതിരിയും ആയിരം പടയാളികളും കൂടി കൊച്ചി രാജ്യത്തേക്കു കട


  1. Blakker Jackobtz