ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൊച്ചിയും കോഴിക്കോടും
27

ന്നപ്പോൾ ഇംഗ്ലീഷുകാർ നിൎബ്ബന്ധിക്കുകയാൽ തിരിച്ചുപോകേണ്ടിവന്നു. ഇംഗ്ലീഷുകാർ നിർബന്ധിക്കുവാനുള്ള കാരണമെന്തെന്നു തല്ക്കാലം അറിയില്ല. ഈ യുദ്ധത്തിനുള്ള ശ്രമവും കീഴിൽ വിവരിക്കുവാൻ പോകുന്ന സംഗതിയും തമ്മിൽ വല്ല സംബന്ധവും ഉണ്ടോ എന്നു ശങ്കിക്കാവുന്നതാണ്.

കരിക്കാട്ടിൽ നിന്നും തീപ്പെട്ട രാമവൎമ്മനെന്ന വലിയതമ്പുരാൻ വളരെ ശാന്തനായ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ രാജ്യഭരണകാലത്ത്—൯൦൬ മുതൽ ൯൨൧ ധനു ൨൪-ാം൹വരെ—പ്രജകൾക്കു തൃപ്തിയും അടക്കവും ഒതുക്കവും, നാടടക്കം സമാധാനവും പൂൎത്തിയായിരുന്നു. അദ്ദേഹം വാണിരുന്ന കാലം മുഴുവൻ കൊച്ചി നാലതിരിനുള്ളിൽ ശത്രുബാധയുണ്ടായിട്ടുള്ളതായിട്ടു കേട്ടുകേളി തന്നെയില്ല. എന്നാൽ അന്നത്തെ സാമൂരിപ്പാടു കൊച്ചി രാജാവിന്റെ ശാന്തതയെ ഉദാസീനതയെന്നു ഭ്രമിച്ചു. സമാധാനലംഘനത്തിനായി ഉത്സാഹിച്ചതായും കൊച്ചി രാജ്യത്തിന്റെ വടക്കേ അതൃത്തിവരെ വന്നിട്ടു പരാജിതനായിത്തിരിച്ചു പോയിട്ടുള്ളതായിട്ടും ഒരു ഐതിഹ്യമുള്ളതിനേയും ഈ അവസരത്തിൽ പറയാവുന്നതാണ്.

കോഴിക്കോട്ടുനിന്നും ചാരന്മാരായ നാലു ന