ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
80
ചരിത്രം

ച്ചു ശത്രുരാജാക്കന്മാരുടെ രാജ്യനടപടികളെ ഗൂഢമായി അന്വേഷിച്ചറിയാറുണ്ടെന്നും, രാജാവിനു വിശേഷിച്ചൊരു സ്വത്താകട്ടെ സൈന്യമാകട്ടെ ഇല്ലെന്നും, കോവിലകത്താവശ്യങ്ങൾക്കും അടിയന്തരാദികൾക്കും വേണ്ടതെല്ലാം പ്രജകൾ ശേഖരിച്ചു കൊടുത്തു വന്നിരുന്നുവെന്നും, ശത്രുക്കൾ അതിക്രമിക്കുന്ന സമയം അതാതു പ്രഭുക്കന്മാർ അവരവരുടെ സൈന്യങ്ങളോടു കൂടി സ്വന്തം രാജാവിനേയും രാജ്യത്തേയും രക്ഷിക്കുകയാണ് പതിവെന്നും മറ്റും ഈ കഥ സൂചിപ്പിക്കുന്നുണ്ട്. ഈ സൂചനകളെ ലക്ഷ്യങ്ങൾ എത്രത്തോളം താങ്ങുന്നുണ്ടെന്നു വഴിപോലെ ആലോചിക്കേണ്ടതാണ്.

൯൨൧ ധനു ൨൪-ാം൹ കുരീക്കാട്ടിൽവെച്ചു തീപ്പെട്ട വലിയതമ്പുരാൻ നാടുവാണിരുന്ന കാലത്തു നെടുവിരിപ്പ് സ്വരൂപത്തിങ്കൽനിന്നു കൊച്ചിരാജ്യത്തു കടന്നു കയ്യേറ്റം ചെയ്തിട്ടില്ലെന്നും മറ്റുൻ മുമ്പുപറഞ്ഞു വെച്ചിട്ടുണ്ടല്ലോ. പിന്നെ ൯൨൪ മകരം 1-ാം൹ [1] തൃപ്പൂണിത്തുറെവെച്ചു തീപ്പെട്ട തമ്പുരാന്റെ ഭരണകാലത്തും രാജ്യത്ത് ആപത്തും അനൎത്ഥവും ഒന്നും കൂടാതെതന്നെ കഴിഞ്ഞുകൂടി.


  1. ൯൨൫ ധനു ൧൯-ാം൹ എന്നു കൊച്ചി പഞ്ചാംഗത്തിൽ കാണുന്നു.