ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൊച്ചിയും കോഴിക്കോടും
31

അതിന്റെ ശേഷം ൯൩൫-ൽ തീപ്പെട്ട രാമവൎമ്മ തമ്പുരാന്റെ വാഴ്ചയായിരുന്നു. അക്കാലത്താണ് കൊച്ചിരാജ്യത്തു പലവിധത്തിലുള്ള അനൎത്ഥങ്ങളും യുദ്ധകോലാഹലങ്ങളും മറ്റും ഉണ്ടായിട്ടുള്ളത്. തെക്കുപുറത്തു തൃപ്പാപ്പുസ്വരൂപമായ തിരുവിതാംകൂർ രാജവംശവും വടക്കുപ്ര്രത്തു നെടുവിരിപ്പ് സ്വരൂപവും നടുക്കു ചാഴൂർ കോവിലകത്തുകാരായ പെരുമ്പടപ്പ് സ്വരൂപത്തിന്റെ ഒരു ശാഖയും സാക്ഷാൽ പെരുമ്പടപ്പ് സ്വരൂപവും തമ്മിൽ എണങ്ങീട്ടും പിണങ്ങിട്ടും പരശുരാമപ്രതിഷ്ഠിതയായ കേരളഭൂമിയെ കീഴ്മേൽ മറിച്ചു. ഇപ്പോൾ നൊമ്മളനുഭവിച്ചു വരുന്ന സമാധാനത്തിന്റെ വിത്തുവിതച്ചിരിക്കുന്നത് അക്കാലത്താണ്.

ശ്രീപത്മനാഭദാസവഞ്ചിബാലമാൎത്താണ്ഡവൎമ്മകുലശേഖരപ്പെരുമാൾ കേരളചാണക്യനെന്നു സുപ്രസിദ്ധനായ രാമയ്യൻ ദളവയുടെ അമരത്തോടുകൂടി കൊച്ചിരാജ്യത്തിന്റെ കീഴിലായിരുന്ന അമ്പലപ്പുഴ പിടിച്ചു. യുദ്ധം കഴിഞ്ഞതിന്റെ ശേഷം പാലിയത്തു കോമ്പിയച്ചൻ പ്രമാണമായിട്ടു ൯൨൯-ൽ ചേൎച്ച(സന്ധി)യ്ക്കുള്ള ആലോചന തുടങ്ങി. കുഞ്ഞിട്ടുണ്ണാൻ എന്ന വ്ലിയച്ചൻ മരിച്ച് ഈ കോമ്പിയച്ചനു മൂപ്പുകിട്ടിയപ്പോൾ ഇരുപതുവ