ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
32
ചരിത്രം

യസ്സു പ്രായമേ ആയിരുന്നുള്ളു. എങ്കിലും ഈ രണ്ടു രാജകേസരികളുടെയും ഇടയിൽനിന്നു ചാതിക്കാരമ്പിടിക്കത്തക്കവണ്ണം ധൈൎയ്യവും വീൎയ്യവും സാമൎത്ഥ്യവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഈ മഹാപുരുഷൻ ഏതൊരു കാൎയ്യത്തിലെങ്കിലും എൎപ്പെട്ടാൽ അതു വേണ്ടവണ്ണം നിർവ്വഹിക്കാതെ പിന്തിരിയില്ലെന്ന് ശത്രുക്കൾക്കും കൂടി സമ്മതമായിരുന്നു ഈ ഉദ്യമത്തിൽ ഇദ്ദേഹം ഏപ്പെട്ടിരിക്കുന്ന അവസരത്തിങ്കൽ— നെടുവിരിപ്പുസ്വരൂപത്തിങ്കൽനിന്നു ‘കുമ്പഞ്ഞി’ (കമ്പനി)ക്കധീനമായിരുന്ന ചേറ്റുവാ മണപ്പുറം കൈകേറിസ്വാധീനപ്പെടുത്തി, വെളുത്തവാടക്കലും പാപ്പിനിമിറ്റത്തും കോട്ട കെട്ടി ഉറപ്പിച്ചിട്ടു തിരുവിതാംകൂറിലേക്കു കാലുവെപ്പാനുള്ള വഴിയും നോക്കി നില്ക്കുകയായിരുന്നു.

കൊച്ചി തിരുവിതാംകൂർ രാജാക്കന്മാർ തമ്മിലുള്ള കലത്തിൽ കൊച്ചിരാജാവിന്നു സഹായിച്ചുകൊണ്ടു തന്റെ അഭീഷ്ടം സാധിക്കാമെന്നുള്ള സാമൂരിപാട്ടിലെ ആലോചനയ്ക്കു പാലിയത്തച്ചന്റെ സന്ധിശ്രമം ഒരു പ്രതിബന്ധമായിത്തീരുമെന്നു പറയേണ്ടതില്ലല്ലോ. അതുകൊണ്ട് അസ്തമിക്കാറായിരിക്കുന്ന ഈ കലഹത്തെ വീണ്ടും ഉദ്ദീപിപ്പിക്കുവാൻ വേണ്ടി തൃപ്പാപ്പുസ്വരൂപത്തോടു പടപൊരുതുന്നതായാൽ പെരുമ്പടപ്പു സ്വരൂപത്തെ