ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൊച്ചിയും കോഴിക്കോടും
33

സഹായിക്കുവാൻ ഞങ്ങൾ തെയ്യാറുണ്ടെന്നും പറഞ്ഞു സാമൂരിപ്പാട് ഉത്സാഹിച്ചു നോക്കി. പക്ഷെ ‘കാരണംകൂടാതെ കുമ്പഞ്ഞിയോട് ഏറ്റംചെയ്ത നെടുവിരിപ്പ് സ്വരൂപവും നാമും തമ്മിൽ ചേൎന്നു തൃപ്പാപ്പു സ്വരൂപത്തോടു പടവെട്ടുക പരാധീനം’ (പ്രയാസം) എന്നു പറഞ്ഞു കൊച്ചിരാജാവു സാമൂരിയുടെ വാക്കിനെ അനാദരിക്കുകയാണുണ്ടായത്. ഇത് അതിബുദ്ധിമാനായ പാലിയത്തച്ചൻ ദീൎഗ്ഘാലോചനയുടെ ഫലമാണെന്നു മതിമാനായ മങ്ങേട്ടച്ചനും മഹാശക്തനായ സാമൂരിപ്പാടും മനസ്സിലാക്കാതിരുന്നില്ലെന്ന് അവരുടെ പിന്നീടുള്ള പ്രവൃത്തികൊണ്ടറിയാവുന്നതാകുന്നു.

ഇങ്ങിനെ ഇതിനു മേലോട്ടുള്ള സംഗതികൾ പറയുന്നതിന്നുമുമ്പിൽ പെരുമ്പടപ്പു സ്വരൂപവും തൃപ്പാപ്പു സ്വരൂപവും തമ്മിൽ ഉണ്ടായ വിരോധത്തിന്റെ കാരണത്തെയും പരിണാമത്തേയും കുറിച്ചു കുറഞ്ഞൊന്നു വിസ്തരിക്കുന്നത് ഒട്ടും തന്നെ അനുചിതമായിരിക്കയില്ലെന്നു വിശ്വസിയ്ക്കുന്നു.

൯൩൫-ാമാണ്ടു കൎക്കടകം ൨൩-ാം൹ തീപ്പെട്ട രാമവൎമ്മനെന്ന വലിയതമ്പുരാനു മൂപ്പുകിട്ടിയ കാലത്തു, ചാഴിയൂർ താവഴിക്കാരിൽ വെളുത്ത

5 *