ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
34
ചരിത്രം

തമ്പാൻ, കറുത്തതമ്പാൻ, വലിയ കുഞ്ഞുണ്ണിത്തമ്പാൻ, ചെറിയ കുഞ്ഞുണ്ണിത്തമ്പാൻ, കൊച്ചുചേട്ടൻതമ്പാൻ, പാറകൻതമ്പാൻ, കാടൻ തമ്പാൻ ഇങ്ങിനെ ഏഴുപേരുണ്ടായിരുന്നു. ഇവരും, ൮൭൬-ാമാണ്ടിനും അടുത്തു ചാഴിയൂർ കോവിലകത്തുനിന്ന് എളയസ്വരൂപത്തിലേക്കു രണ്ടുദത്തുണ്ടായിട്ടുള്ളതിൽ രണ്ടാമത്തെ ദത്തിലുള്ള സന്താനമായ വീരകേരളതമ്പുരാനും, ഒരു നിലയായിനിന്നു പെരുമ്പടപ്പിൽ മൂപ്പ് എന്ന സ്ഥാനം തമ്പാക്കന്മാനുഭവിക്കേണ്ടതാണ് എന്നു വാദം തുടങ്ങി. എന്നാൽ ൯൦൭ തുലാമാസത്തിൽ തൃശ്ശിവപേരൂരു നിന്നു തീപ്പെട്ട വലിയ തമ്പുരാന്റെ പെരുമ്പടപ്പിൽ മൂപ്പീന്നു തന്റെ സ്ഥാനം ഈ സ്വരൂപത്തിങ്കലേക്ക് ഒഴിഞ്ഞ് എഴുതിക്കൊടുത്തു എന്നും, അന്നുമുതൽ ൯൨൪ മകരം ൧-ാം൹ വരെ തിരുമൂപ്പുവാണ തമ്പുരാക്കന്മാർ സ്വരൂപത്തിങ്കലേക്കും മൂപ്പായിട്ടത്രേ വാണുവന്നിരുന്നത് എന്നും അക്കാലങ്ങളിൽ അതിനെപ്പറ്റി ആരും വ്യവഹരിച്ചിരുന്നില്ല എന്നും മറുപക്ഷക്കാർ തൎക്കിച്ചു. ൯൦൭-ൽ തൃശ്ശിവപേരൂരുനിന്നു തീപ്പെട്ട വലിയ തമ്പുരാൻ മുതൽ ൯൨൪-ൽ തൃപ്പൂണിത്തുറെ നിന്നു തീപ്പെട്ട തമ്പുരാൻ വരെയുള്ള വലിയ തമ്പുരാക്കന്മാരുടെ സ്വകാൎയ്യസ്വത്തു മുഴുവനും ചാ