ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
42
ചരിത്രം

നേയും തോട്ടശ്ശേരി തലശ്ശന്നവരുടെ (തലച്ചെന്നവർൻആയകൻ) അനന്തരവൻ ചിരാമനുണ്ണിയേയും പിടച്ചു തടവുകാരാക്കി. അമ്പലപ്പുഴ വലിയതമ്പുരാനെ അവിടെനിന്നോഴിപ്പിച്ചു കൊടമാളൂർ കൊണ്ടുപോയി പാൎപ്പിച്ചു. ബദ്ധന്മാരാക്കപ്പെട്ടവരിൽ ഇട്ടിക്കേളമേനവനേയും ചീരാമനുണ്ണിയേയും കൊലചെയ്യുകയും ശേഷം നാലുപേരെ ദ്രവ്യം വാങ്ങി വിട്ടയക്കുകയും ചെയ്തു.

പാലിയത്തച്ചൻ പ്രമാണമായിട്ടു കൊച്ചിതിരുവിതാംകൂറു രാജാക്കന്മാർ തമ്മിൽ സന്ധിയ്ക്കുത്സാഹിച്ചതും സാമൂരിപ്പാടു കൊച്ചിരാജാവിനെ സഹായിയ്ക്കാമെന്നു പറഞ്ഞപ്പോൾ അതിനെ കൈക്കൊള്ളാതിരുന്നതും ഇതിന്നു ശേഷമായിരുന്നു.

പാലിയത്തു കോമ്പിയച്ചൻ ജീവിച്ചിരുന്നകാലത്തോളം കൊച്ചിരാജാവിന്റെ സഹായത്തോടുകൂടി തിരുവനന്തപുരത്തേയ്ക്കു കടക്കുവാൻ സാദ്ധ്യമല്ലെന്നുറച്ചു സാമൂരിപ്പാടും മങ്ങാട്ടച്ചനുംകൂടി വേറെ ഉപായങ്ങൾ നോക്കിത്തുടങ്ങി. കൊചി കൂറ്റുകരിൽ ചില പ്രമാണികളെ സ്വാധീനംവെച്ചു കൊച്ചി തമ്പുരാനോടു നേരിട്ടാൽ സാമൂരിപ്പാട്ടിലേയ്ക്കു ജയമുണ്ടാകുമെന്ന് അദ്ദേഹം കരുതി. കൊച്ചിരാജാവു കീഴടങ്ങിയാൽ പിന്നെ അവരെക്കൊണ്ടു വേണ്ട