ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൊച്ചിയും കോഴിക്കോടും
42

വിധം ചെയ്യിക്കാമെന്നുറച്ചു അതിലേയ്ക്കു ശ്രമിക്കുകയും ഏതാനം ഫിൽക്കുകയും ചെയ്തു. പറവൂർ എളമയും മങ്ങാട്ടു മൂത്തേരിപ്പാട്ടിന്നും കോടശ്ശേരി മൂത്തുകയ്മളും മുരിയനാട്ടു നമ്പിയാരും സാമൂരിപ്പാട്ടിലേയ്ക്കു സ്വാധീനപ്പെടുകയും വിശ്വാസവഞ്ചനം ചെയ്കയില്ലെന്നു പറഞ്ഞു വില്ലും വിലയും (ആയുധംവെച്ചു നഷ്ടസംഖ്യ സ്ഥിരപ്പെടുത്തി) എഴുതിവെയ്ക്കുകയും ചെയ്തു. പിന്നെ ഇവരോടുകൂടി ൯൩൧-ാമതിൽ സാമൂരിപ്പാട്ടിലെ പുരുഷാരം ആലങ്ങാടും പറവൂരും കടന്നിരുന്നു. ഇതിന്നുപുറമെ ആലുവായിലും വരാപ്പുഴയിലും, മഞ്ഞുമ്മലും, കോതാട്ടും, ചാത്തനാട്ടും, കോട്ടകൾ സ്ഥാപിച്ചു കൊച്ചിരാജ്യം ഒതുക്കവാനുള്ള ശ്രമം തുടങ്ങി. ഇപ്രകാരം കൊച്ചിരാജ്യത്തിന്റെ ഒരു ഭാഗത്തു കോഴിക്കോട്ടു തമ്പുരാനും, മറ്റൊരുഭാഗത്തു തിരുവിതാംകൂറു മഹാരാജാവും ആക്രമിച്ചപ്പോൾ പെരുമ്പടപ്പുസ്വരൂപത്തിങ്കലെ കഥ പരുങ്ങലായി. തങ്ങളുടെ പ്രമാണികളിൽ ചിലർ കൊല്ലപ്പെടുകയും ചിലർ ശത്രുപക്ഷത്തിൽ ചേരുകയും ചെയ്തതുകൊണ്ടു കുറെക്കാലത്തേക്ക് അദ്ദേഹത്തിന്റെ മനസ്സിന്ന് ഒരു വിധത്തിലും സ്വസ്ഥതയുണ്ടായിരുന്നില്ല. ഇട്ടിക്കേളമേനവൻ പെരുമ്പടപ്പു രാജാവിന്റെ വലത്തെ കൈതന്നെയായിരുന്നു. ൯൨൯-ാമതു ധനു