ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൊച്ചിയും കോഴിക്കോടും
47

പൊടിക്കയ്യായിരുന്നു ഇതു. തമ്പുരാൻ ഗ്രാമക്കാരിൽ രാജദ്രോഹികളുടെ കൂട്ടത്തിൽ പെടാത്ത കോശേരിയില്ലത്താണ് ഭക്ഷണം കഴിച്ചത്. കോശേരി നമൂരിയുടെ ആലോചനയോടുകൂടി അറണാട്ടുകരത്തരകന്റെ സഹായതിന്മേൽ തമ്പുരാൻ തൃപ്പൂണിത്തുറയിൽ ചെന്നു ചേരുകയും ചെയ്തു. എളയ തമ്പുരാൻ പോയ വൎത്തമാനം അറിഞ്ഞു സാമൂരിപ്പാടു കോവിലകത്തു താമസിച്ച് നമ്പൂരിപ്പാട്ടിലെ വരുത്തി യോഗക്കാൎക്കാളെ അയച്ചു. യോഗക്കാര് വന്നതുകണ്ടു സാമൂരിപ്പാടൂ യ്യോഗക്കാരോടിങ്ങിനെ പറഞ്ഞു. ‘തൃശ്ശിവപേരൂർ ഗ്രാമക്കാർ ഇനിക്കൊതുങ്ങി. തിരുനാവായ യോഗക്കാൎക്കു ഒരുപദ്രവും ആരാലും ഉണ്ടാവാനുമില്ല. നിങ്ങളുടെ ഒരു ചെറിയ യോഗം മാത്രം കൊച്ചിക്കു സഹായമാണെന്നു നടിക്കുന്നതു നിങ്ങൾക്കുതന്നെ വലിയ ഉപദ്രവത്തിന്നു കാരാണമാണ്. കൊച്ചി പ്രമാണികളിൽ അധികം പേരും നമ്മുടെ സ്വരൂപത്തിങ്കൽ സഖ്യം പ്രാപിച്ചു.’ ഈ വാക്കുകൾ കേട്ടപ്പോൾ തമ്പുരാനെ രക്ഷപ്പെടുത്തിയ പെരുമനം ഗ്രാമത്തിൽ ചേൎന്ന കിരാങ്ങോട്ടു ഗൃഹത്തിൽ തെക്കിനിയേടത്തു നമ്പൂരിപ്പാടു സാമൂരിപ്പാടിനോടു പറഞ്ഞ മറുവടി താഴെ എഴുതിയിട്ടുള്ള ശ്ലോകമാകുന്നു.