ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
50'
ചരിത്രം

രിയുടെ ഭ്യത്യന്മാർ ഉപായത്തിൽ കമുദവരെ ചെന്നു കണ്ടു മണപ്പുറം വിട്ടു കൊടുപ്പാനും കമുദവരുടെ പടച്ചിലവു വകവെച്ചുകൊടുപ്പാനും നിശ്ചയിച്ച് ഉടമ്പടി ചെയ്തു. സാമൂരി മണപ്പുറത്തുനിന്നും ഒഴിഞ്ഞു വെളുത്ത വാടയ്ക്കലും പാപ്പിനിമിറ്റത്തും സ്ഥാപിച്ചിരുന്ന കോട്ടകൾ പൊളിച്ചെടുത്തു ഈ സംഗതിയൊന്നും തമ്പുരാനെ അറിവിക്കാതെ കമുദവരു കൊച്ചിക്കു മടങ്ങി പോകുകയും ചെയ്തു. അന്നത്തെ ശക്തൻ സാമൂരിപ്പാടു തൃശ്ശിവപേരൂരു വടക്കേ കോവിലകത്തുവെച്ചു തീപ്പെട്ടു. ആ മിഥുനമാസത്തിൽ തൃപ്പാപ്പുസ്വരൂപത്തിങ്കൽനിന്നു വലിയ തമ്പുരാനും കൎക്കടകമാസത്തിൽ നാടുനീങ്ങിയ എളയതമ്പുരാനും മുൻപറഞ്ഞ സഖ്യത്തെ അനുസരിച്ചു് കമാപുരത്തേക്ക് എഴുന്നള്ളി. തൃശ്ശിവപേരൂൎക്കു പട പുറപ്പെട്ടു ഇരട്ടച്ചിറയ്ക്കലും വടക്കേകരയിലും ഇട്ടിരുന്ന കോട്ടകൾ ഒഴിപ്പിച്ചു. ഉടനെ കോഴിക്കോട്ടു രാജാവു രണ്ടാമതും ആളുമായുധവും തികച്ചുവന്നു രണ്ടു സ്വരൂപങ്ങളും തമ്മിൽ സങ്കേതത്തിന്നകത്തുവെച്ചു പടയും വെടിയും തുടങ്ങി. സാമൂരിയോടെതിൎത്തു നില്പാൻ കൊച്ചിരാജാവിന്നു ബലം പോരാത്തതുകൊണ്ടു കൊച്ചി സൈന്യം കമാപുരത്തേക്കു തിരിച്ചു. തൃശ്ശിവപേരൂരു സങ്കേതം എന്നത് മണ്ണുത്തി, കൊക്കാല, പടിഞ്ഞാറനാട്ടു