ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൊച്ചിയും കോഴിക്കോടും
51

പുഴ, വിയ്യൂര്, എന്നീ നാലു പാലങ്ങളുടെ മദ്ധ്യത്തിലുള്ള സ്ഥലമാകുന്നു. സങ്കേതത്തിൽവെച്ചു പടയും വെടിയുമുണ്ടായതിന്നു പ്രായശ്ചിത്തമായി വടക്കുന്നാഥ ക്ഷേത്രത്തിൽ കൊച്ചി തമ്പുരാൻ ഒരു ആനയെ ഇരുത്തി. നെടുവിരുപ്പു സ്വരൂപത്തിങ്കൽനിന്നു പ്രായശ്ചിത്തം കഴിയ്ക്കായ്കകൊണ്ടു ക്ഷേത്രത്തിൽ പട്ടിണി തുടങ്ങി. പട്ടിണിയെന്നാൽ ശത്രുസംഹാരത്തിന്നായി ചെയ്യുന്ന ഒരു ക്രിയയുടെ പേരാകുന്നു. ഇതിനെപ്പറ്റി മേൽ വിവരിക്കുന്നതാണ്. ഗ്രാമക്കാർ നമ്പൂരിമാർ സാമൂരിയുടെ ആൾക്കാരോടുകൂടി വന്നു പിട്ടിണി വിരോധിച്ചു. അന്നുമുതൽ ൯൩൭-ാമാണ്ടു വരെ സാമൂരിയായിരുന്നു തൃശ്ശിവപേരൂരു വാണിരുന്നത്.

൯൩൫-ാമതു കൎക്കടകം ൩൨-ാം൹ അസ്തമിച്ച് എടവും രാശിയിൽ സംക്രമം കഴിഞ്ഞതിൽ പിന്നെ രാമവൎമ്മനെന്ന തിരുനാമപ്പേരുടയ വലിയതമ്പുരാൻ കൊച്ചിയിൽവെച്ചു തീപ്പെട്ടു. പള്ളിശ്ശവം തൃപ്പൂണിത്തുറെയാണ് ദഹിപ്പിച്ചിട്ടുള്ളത്. മൂപ്പു കിട്ടിയ വലിയ തമ്പുരാൻ തിരുവനന്തള്ളി കഴിഞ്ഞു കൊച്ചിക്കെഴുന്നള്ളി. ൯൩൬-ാമാണ്ടു കൎക്കടകമാസത്തിൽ തിരുമാസവും കഴിഞ്ഞു ൯൩൭-ാമതു തുലാമാസത്തിൽ തിരുവിതാംകൂറു മഹാരാജാവിനെ കണ്ട് ഉടമ്പടിയും എഴുതിമാറി. ഉടമ്പടി