ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
54
ചരിത്രം

‘പെരുമ്പടപ്പു സ്വരൂപത്തിൽ രോഹിണിനാളിൽ ജനിച്ച വീരകേരളവൎമ്മരാജാവായ നാം ശുചീന്ദ്രത്തു സ്ഥാണുമൂൎത്തിയുടെ സന്നിധാനതിൽവെച്ചു ഇപ്രകാരം ശപഥം ചെയ്യുന്നു. നാമോ നമ്മുടെ അനന്തരവരോ, തൃപ്പാപ്പു സ്വരൂപത്തിൽ കാൎത്തിക തിരുനാളിൽ ജനിച്ച ശ്രീപത്മനാഭദസവഞ്ചി ബാലരാമവൎമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവിനോ അദ്ദേഹത്തിന്റെ അനന്തരവന്മാൎക്കോ, യാതൊരുപദ്രവവും ചെയ്യുകയൊ ചെയ്യിക്കയോ ഇല്ല. അദ്ദേഹത്തിന്റെ ശത്രുക്കളോടു നാം ചേരുകയൊ അവരായി എഴുത്തുകത്തുകൾ നടത്തുകയോ ചെയ്കയില്ല. ഇപ്രകാരം സ്ഥാണുമൂൎത്തിയുടെ തൃപ്പാദത്തിങ്കൽവെച്ച് നാം യഥാവിദ്ധി പ്രതിജ്ഞ ചെയ്യുന്നു.’

ഈ സത്യവാചകം കൊച്ചിരാജാവിന്റെ എഴുത്തുകാരനായ പവ്വത്തി അമ്പാടിയെന്ന ഒരാളുടെ കയ്യക്ഷരത്തിൽ എഴുതി ഒപ്പിട്ടുകൊടുക്കുകയും ചെയ്തു. അതിന്റെ ശേഷം തിരുവിതാംകൂർ മഹാരാജാവു തന്റെ മന്ത്രിയായ അയ്യപ്പൻ മാൎത്താണ്ഡപിള്ള ദളവയോടു ഒരു വലിയ പട്ടാളത്തോടുകൂടി വടക്കോട്ടു പുറപ്പെടുആൻ കല്പിച്ചു. അന്നു തിരുവിതാംകൂർ മഹാരാജാവു സാമൂതിരിക്ക് എഴുതി അയച്ചതാണ് താഴെ ചേൎക്കുന്ന ശ്ലോകം.

മാപ്രാണം ത്യജ മാ പ്രാണം

മാപ്രാണസമസന്നിഭ
മാനവിക്രമതേജോഭി -

ൎമ്മാനവിക്രമഭൂപതേ