ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൊച്ചിയും കോഴിക്കോടും
55

പ്രകൃതംകൊണ്ട് അതിന്റെ അൎത്ഥം സ്പഷ്ടമാണല്ലോ. പട്ടാളത്തിന്റെ അധിപനായിട്ടു ജനറൾ ഡിലിനൊയ് എന്ന ഒരു യൂറോപ്യനായിരുന്നു. അയ്യപ്പൻ മാർത്താണ്ഡപിള്ളയും ഡിലിനൊയിയും സൈന്യത്തോടുകൂടി പുറപ്പെട്ടുവന്നു. പറവൂരുണ്ടായിരുന്ന സാമൂതിരിയുടെ സൈന്യത്തെ ഓടിച്ചു. സാമൂതിരിയുടെ ആൾക്കാർ “വരാപ്പുഴയും മഞ്ഞിന്മേലും ചാത്തനാട്ടും കോതാട്ടും” ഉണ്ടായിരുന്നു എന്നും, അയ്യപ്പൻ മാർത്താണ്ഡപിള്ള ദളവയും പുരുഷാരവും അവിടങ്ങളിൽ ചെന്നു അവരെ ഒഴിപ്പിക്കുകയും ചെയ്തു. ‘വെടിതുടങ്ങി, അവരെ ഒഴിപ്പിക്കുകയും ചെയ്തു’ എന്നും ഒരു പഴയ ഗ്രന്ഥത്തിൽ കാണുന്നുണ്ട്. അതിന്റെ ശേഷം ദളവ സൈന്യത്തെ രണ്ടായി ഭാഗിച്ച് ഒരു ഭാഗത്തെ ജനറൾ ഡിലിനൊയിയുടെ അധീനത്തിൽ മണപ്പുറം വഴിക്കു ചാവക്കാട്ടെക്ക് അയച്ചു. മറ്റേ ഭാഗത്തിന്റെ സേനാധിപത്യം താൻതന്നെ വഹിച്ചു ദളവ കരൂപ്പടന്ന വഴിക്കു തൃശ്സിവപേരൂൎക്കു പുറപ്പെട്ടു. അന്ന് തൃശ്ശിവപേരൂർ എന്തെല്ലാമായിരുന്നു സംഭവിച്ചത് എന്ന ഒരു ഗ്രന്ഥത്തിൽ വി വരമായി കാണുന്നപോലെ താഴെ ചേൎക്കുന്നു:—

‘തൊള്ളായിരത്തി മുപ്പത്തിരണ്ടാമതു ധനുമാസം ൧൫-ാം൹ തൃശ്ശിവപേരൂൎക്കു (സാമൂതിരിയും പുരുഷാരവും)