ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
6
ചരിത്രം

യെന്നും പരശുരാമക്ഷേത്രമെന്നും നാമാന്തരങ്ങളുള്ള ഈ കേരളരാജ്യത്തിന്റെ ചരിത്രപ്രസിദ്ധി ആദികാലങ്ങളിൽതന്നെ ദേശാന്തരങ്ങളിൽ പ്രവേശിച്ചുതുടങ്ങി. ഇന്ത്യാരാജ്യത്തിൽ വെച്ചു കേരളഭൂമിയാണ് ഫിനീഷ്യക്കാരായ കപ്പൽയാത്രക്കാരുടേയും കച്ചവടക്കാരുടേയും ദൃഷ്ടിയിൽ ആദ്യം പെട്ടിട്ടുള്ളത്. ക്രിസ്താബ്ദം 68-ാമത് ജഹൂദസംഹാരകാലത്തു സ്വദേശമായ ഝെറൂസലത്തിൽനിന്നു ഭയാക്രാന്തന്മാരായി നാടുവിട്ടുപോന്ന ജഹൂദന്മാർ (ജൂതന്മാർ) അഭയം പ്രാപിച്ചിട്ടുള്ളതും കേരളരാജ്യത്താണ്. ക്രിസ്ത്യാനികളുടെ ഇടയിൽ സെൻറ് തോമാസ്സ് എന്നു പേരുകേട്ട ദൈവദൂതൻ സ്വമതപ്രസ്ഥാപനത്തിന്നായി ഇന്ത്യയിൽ കാലൂന്നിയതും കേരളത്തിൽത്തന്നെയാകുന്നു. കൊച്ചിരാജ്യത്തിൽ ചേർന്ന തിരുവഞ്ചിക്കുളത്തിന്നു സമീപത്തുള്ള മലങ്കര എന്ന സ്ഥലത്താണ് സെൻറ് തോമാസ്സ് വന്നിറങ്ങീട്ടുള്ളതെന്നുകൂടി ലക്ഷ്യങ്ങളെക്കൊണ്ടു ക്ലിപ്തപ്പെടുത്തീട്ടുണ്ട്. റോമക്കാർ അവരുടെ കച്ചവടസംബന്ധമായ യോഗക്ഷേമത്തെ കാത്തുരക്ഷിപ്പാനായി മൂന്നാം നൂറ്റാണ്ടിൽ രണ്ടു സൈന്യദളങ്ങൾക്കു താവളം കണ്ടതും ഇവിടെത്തന്നെയാകുന്നു. അറബിക്കച്ചവടക്കാർ മുളകു മുതലായ മലയാളച്ചര