ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 സാവിത്രി.

പഠിച്ചു, സർവോപരിയായ ഉത്തമസ്ത്രീയായി വളർന്നു.അവളുടെ സ്വഭാവം മനോഹരമാണ്. അമ്മയച്ഛന്മാരെ സ്നേഹിച്ച് അവർ പറയുന്നതു കേട്ടു നടന്നു. ഒരുത്തനോടും അവൾ നിർമ്മര്യാദയായി പെരുമാറാറില്ല. ദീനരിൽ അവൾക്കുദയ ഉണ്ട്. തന്റെ സ്നേഹിതരുടെ സുഖം അധികമാക്കാൻ ശ്രമിച്ചു. വല്ലവർക്കും ഒരു വാക്കു കൊടുത്താൽ അതിനെ അവൾ എപ്പോഴും സത്യമാക്കും. അവൾ ഒരിക്കലും അസത്യം പറക ഉണ്ടായില്ല. ധീരതയുള്ളതു കൊണ്ട് അവൾ സ്വകൃത്യം വിശ്വസ്തതയോടെ നിർവഹിച്ചു. ഇങ്ങനെ വളർന്ന് അവൾ സുന്ദരിയും ഗുണവതിയും ആയ തരുണിയായ്ത്തീർന്നു.

ഇപ്പോൾ അവളുചെ വിവാഹകാലം അടുത്തു. യോഗ്യനായ ഒരു പുരുഷൻ അവളുടെ ഭർത്താവായിരിക്കേണം എന്ന് ആശിച്ച് അശ്വപതി അന്വേഷണം ചെയ്തു . രാജാവിന്നുവരനെക്കണ്ടു കിട്ടിയില്ല.അപ്പോൾ സാവിത്രി താൻ തന്നെ വരനെ അന്വേഷിപ്പാൻ താൽപര്യപ്പെടുന്നു എന്ന് അറിച്ചു. അവൾ ബുദ്ധിയുള്ള കന്യകയാകയാൽ യോഗ്യനായലനെപ്പിഴക്കാതെ തിരഞ്ഞടുക്കും എന്നു രാജാവു അറിഞ്ഞു, ഇഷ്ടമുള്ളവനെ വരിച്ചു കൊൾവാൻ അവളെ അനുവദിച്ചു.

ഇപ്പോഴാകട്ടെ ഭാരതീയകന്യകമാരെ ഇങ്ങനെ വിവാഹം കഴിച്ചു കൊടുക്കാറില്ല. അവർ ഇഷ്ടമുള്ള പുരുഷരെ വരിക്കാറില്ല. അവരുടെ വിവാഹത്തെ സംബന്ധിച്ച എല്ലാകാര്യങ്ങളും അവരുടെ മാതാപിതാക്കന്മാർതന്നെ താർച്ചപ്പെടുത്തും. ഈ വിധമായ ഭേദഗതിക്കു പല കാരണങ്ങളും ഉണ്ട്. അവയിൽ മുഖ്യമായ ഒന്നിനെ പറയാം. ഭർത്താവിനെത്തിരഞ്ഞെടുപ്പാൻ തക്ക വിവേകം മക്കൾക്ക് ഇല്ലെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/39&oldid=160731" എന്ന താളിൽനിന്ന് ശേഖരിച്ചത്