ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ശ്രീരാമന്റെ ബാല്യം 3


ക്കും." എന്നു പറഞ്ഞു വിഷ്ണു ഋഷിമാരെ ആശ്വസിപ്പിച്ചു.

  ഈ കാലത്ത് അയോധ്യാരാജ്യത്തിൽ ദശരഥൻ എന്ന മഹാരാജാവു വാണിരുന്നു. ദശരഥൻ പ്രജകളെ വാത്സല്യത്തോടെ ഭരിച്ചതു കൊണ്ട് അവർ മഹാരാജാവിനെ പിതാവിനെപ്പോലെ ബഹുമാനിച്ചു. രാജ്യത്തിൽ എങ്ങും നല്ല സമൃദ്ധി ഉണ്ടായിരുന്നിട്ടും മക്കളില്ലാത്ത കാരണം രാജാവിനു മനസ്സുഖമുണ്ടായിരുന്നില്ല. സന്താനത്തിനായി രാജാവു വളരെ സൽക്കർമ്മങ്ങളെ ചെയ്തു. ദേവന്മാരെ പ്രസാദിപ്പിപ്പാൻ ദശരഥൻ ഒരു യാഗം തുടങ്ങി. ദേവന്മാർ സ്വർഗ്ഗത്തിൽ യോഗം കൂടി വിഷ്ണുവിനോടു ദശരഥന്റെ മനോരഥം സഫലമാക്കാൻ പ്രാർത്ഥിച്ചു. വിഷ്ണു ദേവസഭയിൽ വെച്ച് അവരുടെ അപേക്ഷയെ സാധിച്ചുകൊടുക്കാമെന്നു വാഗ്ദാനം ചെയ്തു.

  ദേവർ ദശരഥന്റെ യാഗത്തിങ്കൽ വന്നു ചേർന്നു തങ്ങൾക്കുള്ള അംശങ്ങളെ കൈക്കൊള്ളുകയായിരുന്നു. അപ്പോൾ പെട്ടെന്ന് അഗ്നികുണ്ഡത്തിൽ നിന്ന് ഒരു ദിവ്യപുരുഷൻ പ്രത്യക്ഷനായി. ഉടനെ ദശരഥനും യാഗശാലയിൽ കൂടിയ സ്ത്രീപുരുഷന്മാരും ഈ ദേവനെ നമസ്കരിച്ചു സ്തുതിച്ചു. ദേവൻ തന്റെ കൈയിൽ ഉണ്ടായിരുന്ന സ്വർണ്ണപാത്രത്തെ ദശരഥന്റെ വശം കൊടുത്ത് അമൃതോപമമായ ഈ പായസം പത്നിമാർക്കു പകുത്തു കൊടുത്താൽ നാലു പുത്രന്മാർ ജനിക്കും എന്നു പറഞ്ഞു മറഞ്ഞു. ദശരഥൻ ഒരു സല്പുമാനാണെന്നു ഈ അവസരത്തിൽ വിഷ്ണു അറിഞ്ഞു അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരുവനായി അവതരിപ്പാൻ നിശ്ചയിച്ചു.

  ദശരഥൻ ആ ദിവ്യപായസത്തെപ്പങ്കിട്ടു കൗസല്യ, സുമിത്ര, കൈകേയി എന്ന തന്റെ മൂന്നു ഭാര്യമാർക്കു കൊ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/4&oldid=216901" എന്ന താളിൽനിന്ന് ശേഖരിച്ചത്