ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
39
സവിത്രി.


ന്നു മാതാപിതാക്കന്മാർക്ക് നിശ്ചയം ഉണ്ട്. അവർ അസൽ പുരുഷന്മാരെ തിരഞ്ഞെടുത്താലോ എന്ന് അവർ ശങ്കിക്കുന്നുണ്ട്, കാര്യസ്ഥിതി ഇങ്ങനെ ആകയാൽ ഭാരതീയ കന്യകമാർക്ക് എന്തു ചെയ് വാൻ കഴിയും? അവർ അവരുടെ സാവിത്രിയെ അനുകരിപ്പാൻ പ്രയത്നിക്കേണ്ടതാണു- അവർ ജ്ഞാനം, സാമർത്ഥ്യം, സദാചാരം മുതലായ ഗുണങ്ങളെ സംപാദിച്ചു ഭർത്തൃവരണത്തിന്നു യോഗ്യരായിരിക്കേണം. തങ്ങൾക്ക് യോഗ്യമായ വിദ്യാഭ്യാസം നൽകെണമെന്നു മാതാപിതാക്കന്മാരോട് അപേക്ഷിച്ചു കൊണ്ടിരിക്കേണം.

 ഒരു ദീർഘയാത്രക്കുള്ള കോപ്പുകൾ എല്ലാം കൂട്ടി സാവിത്രി തയ്യാറായി. അകമ്പടി കൂട്ടാനായി അവളുടെ പിതാവ് അനേകം പരിചാരകന്മാരെ ഒന്നിച്ച് അയച്ചു. വിചിത്രവും മനോഹരവും ആയ രാജ്യങ്ങളിൽ കൂടി അവർ യാത്ര ചെയ്തു. ഒടുവിൽ സാവിത്രി തനിക്കു യോഗ്യനായ ഒരു പുരുഷനെക്കണ്ടു. അദ്ദേഹം ആയിരുന്നു സത്യവാൻ. അദ്ദേഹം സദ് വൃത്തനും സമർത്ഥനും ആണു. അദ്ദേഹത്തിന്റെ അച്ഛൻ ഇപ്പോൾ രാജ്യഭ്രഷ്ടനായി കാട്ടിൽ പാർക്കുന്ന ഒരു രാജർഷിയാണു. ഈ രാജർഷി ദരിദ്രനും അന്ധനും ആയിരുന്നു. എങ്കിലും ധർമ്മിഷ്ഠനും ഭക്തനും ആയിരുന്നു.

 പിന്നെ സാവിത്രി സ്വഗൃഹത്തിൽ തിരിച്ചുവന്നു; സത്യവാനെ ഭർത്താവായി വരിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഇതു കേട്ട് അച്ഛൻ സന്തോഷിച്ചു. എന്നാൽ ആ സന്തോഷം ക്ഷണികമായിരുന്നു; കാരണം ദു:ഖം അടുത്തു വന്നു. നാരദൻ എന്ന ഒരു സിദ്ധൻ അശ്വപതിയെ കാണ്മാൻ വന്നു. സത്യവാന്ന് ഒരു ശാപം ഉണ്ടെന്നും അവൻ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/40&oldid=216791" എന്ന താളിൽനിന്ന് ശേഖരിച്ചത്