ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
40
സാവിത്രി.


ഇനി ഒരു കൊല്ലം മാത്രമേ ജീവിക്കയുള്ളു എന്നും മഹർഷി പറഞ്ഞു. സത്യവാനെ വരിക്കരുതെന്ന് ഈ സിദ്ധൻ പ്രീതിയോടെ സാവിത്രിയോട് ഉപദേശിച്ചു. സത്യവാനെ ഭർത്താവായി സ്വീകരിച്ചാൽ ഒരു കൊല്ലം കൊണ്ടു വൈധവ്യദു:ഖം സഹിക്കേണ്ടിവരും; പിന്നെ രണ്ടാമതും വിവാഹം പാടില്ല; മരണം വരെ ദു:ഖാഗ്നി മാത്രം അവൾക്കു ശരണം ആകും.

 നാരദന്റെ ആദേശം കേട്ടു സാവിത്രി ഭയപ്പെട്ടുവോ? അവൾ ലൗകികസുഖം ആശിച്ചു സത്യവാനെ ഉപേക്ഷിച്ചുവോ? ഇല്ല. തന്റെ ആദ്യനിശ്ചയം മാറ്റാൻ അവൾ ഒട്ടും ഇഷ്ടപ്പെട്ടില്ല. സത്യവാനെ കാമിച്ചതു കൊണ്ട് അവൻ തന്നെയാണു ഭർത്താവ്. അധികകലം ജീവിക്കാതെ അദ്ദേഹം മരിച്ചാലും അവളുടെ ഭക്തി അവനിൽ തന്നെ ഉറച്ചിരിക്കും.സാവിത്രിയുടെ ദൃഢനിശ്ചയം അറിഞ്ഞ് അശ്വപതി അവളെ വേളി കഴിച്ചു സത്യവാന്നു കൊടുത്തു. ഇരുവരും സുഖമായി ജീവിച്ചു.

 പ്രിയകുട്ടികളേ, സാവിത്രി വിവാഹം കഴിഞ്ഞതിൽ പിന്നെ എവിടെ നിവസിച്ചു എന്നു നിങ്ങൾ വിചാരിക്കുന്നു? അവൾ തന്റെ അച്ഛന്റെ വിശാലവും മനോഹരവും സൗഖ്യപ്രദവും ആയ അരമനയിൽ തന്നെ പാർത്തുവോ? ഇല്ല.അവൾ ഭർത്താവിന്റെ ഒന്നിച്ചു കാട്ടിൽ ചെന്നു ശ്വശുരൻ താമസിക്കുന്ന കുടിഞ്ഞിലിൽ പ്രവേശിച്ചു. അവിടെ അവൾക്കു വേലക്കാർ ഉണ്ടായിരുന്നില്ല. ഒരു സാധാരണ ബാലികയെപ്പോലെ അവൾ അദ്ധ്വാനിച്ചു ഗൃഹകർമ്മങ്ങൾ ചെയ്തു. വൃദ്ധരായ ദംപതിമാരെ അവൾ പ്രീതിയോടെ ശുശ്രൂഷിച്ചു. അവൾ ഈ കഷ്ടങ്ങൾ പിറുപിറുക്കയോ ദു:ഖിക്കയോ ചെയ്തില്ല.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/41&oldid=216792" എന്ന താളിൽനിന്ന് ശേഖരിച്ചത്