ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
4 ശ്രീരാമന്റെഭാൎയ്യസീതാദേവി


ടുത്തു.അവർ പായസം കഴിച്ചു കുറെ കാലം ചെന്നപ്പോൾ മഹാരാജാവിന്നു നാലു പുത്രന്മാർ ജനിച്ചു. ശ്രീരാമൻ കൗസല്യയുടെയും ഭരതൻ കൈകേയിയുടേയും പുത്രന്മാരായിരുന്നു. സുമിത്രക്കു ലക്ഷ്മണൻ ശത്രുഘ്നൻ എന്ന ഇരട്ടക്കുട്ടികൾ ഉണ്ടായി. പ്രിയകുട്ടികളേ, ഈ ബാലകന്മാർ സാധാരണശിശുക്കൾ അല്ലെന്നു നിങ്ങൾക്കറിയാമല്ലോ. അവർ വാസ്തവത്തിൽ വിഷ്ണുഭഗവാന്റെ അംശങ്ങളാണു. അവരിൽ ജ്യേഷ്ഠനായ ശ്രീരാമൻ വിഷ്ണുവിന്റെ അർദ്ധാംശം കൊണ്ടു ജനിച്ചു. മറ്റേ പകുതി ശേഷം മൂന്നു പുത്രന്മാരായും ജനിച്ചു.

  സുന്ദരന്മാരായ ഈ കുട്ടികളെപ്പല വിഷയങ്ങളും പഠിപ്പിച്ചു. നാൾക്കുനാൾ ഇവരുടെ സത്സ്വഭാവം, ധൈര്യം, ജ്ഞാനം എന്നിവ വർദ്ധിച്ചു പോന്നു. ഒരു ദിവസം പുണ്യാത്മാവായ വിശ്വാമിത്രമഹർഷി അയോദ്ധ്യയിൽ എഴുന്നെള്ളി, രാക്ഷസന്മാരുടെ അസഹ്യമായ ഉപദ്രവത്താൽ തന്റെ ധർമ്മത്തിനു വിഘ്നം നേരിട്ടതായി രാജാവിനെ അറിയിച്ചു. "അവരിൽ രണ്ടു പേർ എന്റെ യാഗം മുടക്കുന്നു. യാഗത്തെക്കാത്തു രക്ഷിപ്പാൻ അങ്ങയുടെ പുത്രൻ രാമനെ എന്റെ ഒരുമിച്ചു അയച്ചാൽ സർവവും ശുഭമായ്ക്കലാശിക്കും" എന്നു വിശ്വാമിത്രൻ പറഞ്ഞു.

  ഇതു കേട്ടു രാജാവ് എന്തു ചെയ്യേണമെന്ന് അറിയാതെ പരിഭ്രമിച്ചു. രാമനെ ഋഷിയുടെ ഒന്നിച്ചു കാട്ടിൽ അയപ്പാൻ രാജാവിനു മനസ്സില്ലായിരുന്നു. കോമള ബാലനായ രാമന്നു ദുഷ്ടരാക്ഷസന്മാരോടു യുദ്ധം ചെയ്യാൻ സാധ്യമോ? രാമനെ അയച്ചില്ലെങ്കിൽ വിശ്വാമിത്രൻ കയർത്തു കോപിക്കും. അന്നും മഹാരാജാക്കന്മാർ പോലും ഈശ്വരഭക്തരെ ഭയപ്പെട്ടു നടന്നിരുന്നു. ഒടുക്കം മകനെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/5&oldid=216904" എന്ന താളിൽനിന്ന് ശേഖരിച്ചത്