ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
49
ഉമ അല്ലെങ്കിൽ ശ്രീപാൎവതി.

ശിവൻ തന്നെ പരിഗ്രഹിപ്പാനുള്ള യോഗ്യത കിട്ടാനായിട്ടു മാത്രം ആലോചിച്ചു.

ഈ കാരണത്താൽ ഉമ തപസ്സു ചെയ്തു. അവൾ ഏകാകിനിയായി ഒരു വിജനപ്രദേശത്തു ചെന്നു, ധ്യാനത്തിൽ മനസ്സുറച്ചിരുന്നു. അന്നപാനാദികൾ മിതമായി കഴിച്ച് ഒരു വിധേന ജീവസന്ധാരണം ചെയ്തു. ഉഗ്രമായ തപോനിഷ്ഠയാൽ ശരീരം വളരെ ശോഷിച്ചു. ശിവൻ തന്നെ പരിഗ്രഹിപ്പാൻ ഉള്ള യോഗ്യത ലഭിപ്പാൻ പാൎവതി ഇത്രയെല്ലാം പണിപ്പെട്ടു.

ശിവൻ പാൎവതിയുടെ തപസ്സിനേയും തന്നിൽ വേരൂന്നിയ ഭക്തിയേയും അറിഞ്ഞു. തന്നെ ശിവൻ പരിഗ്രഹിക്കേണമെന്ന് ഇച്ഛിച്ചു പാൎവതി ചെയ്തു വരുന്ന സാഹസങ്ങളെ ശിവന്നു ബോധിച്ചു, മനസലിഞ്ഞു. എന്നിട്ടും ഉമയുടെ ഹൃദയത്തെ ഒന്നും കൂടി പരീക്ഷിച്ചു നോക്കുവാൻ താൽപര്യപ്പെട്ടു. അവൾക്കു തന്നിലുള്ള പ്രേമം യഥാൎത്ഥമോ എന്നറിയുവാൻ ശിവൻ ആഗ്രഹിച്ചു.

ഒരു ദിവസം ശിവൻ സുന്ദരനും സുകുമാരനും ആയ ഒരു ഋഷിയുടെ വേഷം ധരിച്ചു പാൎവതി ഉള്ളേടത്തു ചെന്നു. ഇദ്ദേഹം പാൎവതിയിൽ തനിക്കുള്ള ദയയെ വെളിവാക്കി മധുരമായി സംസാരിച്ചു. ഉമ തൻറെ വൃത്താന്തം അറിയിച്ചു. ഋഷികുമാരൻ അവളുടെ സദ്‌വൃത്തിയെ പ്രശംസിച്ചു. ശിവൻ മര്യാദയും സൽസ്വഭാവവും ഇല്ലാത്തവൻ ആകയാൽ പാൎവതിക്കു യോഗ്യനല്ല. ഉഗ്രനായ ശിവന്നുണ്ടോ ദയയും സ്നേഹവും? ഉമ എന്തിന്നാണു ശിവനെ ഭർത്താവായി വരിപ്പാൻ ആശിക്കുന്നതു? പാൎവതിയുടെ അതിയായ സൌന്ദര്യത്തിനു തുല്യമായ ഒരു ഗുണം പോലും ചുടുകാട്ടിൽ































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Krishna pbvr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/50&oldid=216467" എന്ന താളിൽനിന്ന് ശേഖരിച്ചത്