ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
രണ്ടാമദ്ധ്യായം


ശ്രീരാമന്റെ വനവാസം


വാർദ്ധക്യം കൊണ്ടു ദശരഥൻ ക്ഷീണിക്കയായിരുന്നു. വിവാഹം കഴിഞ്ഞു യൌവനം തികയുന്ന രാമന്നു രാജ്യം ഭരിപ്പാൻ സാമൎത്ഥ്യം ഉണ്ടു്. അതു കൊണ്ടു രാജ്യം അവന്നു വിട്ടു കോടുപ്പാനും അവനെ രാജാവായി അഭിഷേകം ചെയ് വാനും ദശരഥൻ നിശ്ചയിച്ചു. രാജാവിന്റെ നിശ്ചയം കേട്ടു പ്രജകൾ സന്തോഷിച്ചു. അവർ പട്ടാഭിഷേകത്തിന്നായി കേമിച്ച ഒരുക്കങ്ങൾ ചെയ്തു തുടങ്ങി. “വിധിച്ചതേ വരൂ; കൊതിച്ചതു വരാ” എന്ന ചൊല്ലിന്റെ സാരം അവർ ഓൎത്തിരുന്നില്ല. അവർ സ്വപ്നത്തിൽ പോലും ശങ്കിക്കാത്ത ഒരു സംഭവം നിമിത്തം അവൎക്കു വലിയ ആശാഭംഗം നേരിട്ടു.

ദശരഥന്റെ ഭാര്യ കൈകേയി രാജകുടുംബത്തിന്നു ദ്രോഹമായ്ത്തീൎന്നു. ഈ രാജ്ഞി ദുൎബ്ബുദ്ധിയായ തന്റെ ദാസിയുടെ ദുരുപദേശം കേട്ടു. അതു ഹേതുവായി കൈകേയിക്കു രാമനിൽ പക വൎദ്ധിച്ചു തുടങ്ങി. എത്രയോ കൊല്ലങ്ങൾക്കു മുമ്പു ദശരഥൻ കൈകേയിക്കു രണ്ടു വരങ്ങൾ കൊടുത്തിരുന്നു. രാജ്ഞി ചോദിക്കുമ്പോൾ അവയെക്കൊടുക്കാമെന്നു രാജാവു സത്യം ചെയ്തിരുന്നു. ഈ വരങ്ങളെ സാധിപ്പാൻ വേണ്ടി രാജ്ഞി ദശരഥന്റെ സന്നിധിയിൽ ചെന്നു പണ്ടു വാഗ്ദാനം ചെയ്ത വരങ്ങൾ കൊടുക്കണമെന്നു യാചിച്ചു.“രാമന്റെ അഭിഷേകം ഹേതുവായി ഗൃഹന്തോറും മഹോത്സവമായിരിക്കേ ഞാൻ ഭവതിയുടെ ഇഷ്ടം

"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/8&oldid=216907" എന്ന താളിൽനിന്ന് ശേഖരിച്ചത്