ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 ളരെ ആഡംബരത്തോടു കൂടി ആഘോഷിച്ചു വരുന്നു. ഈ ദിവ സത്തിനു പത്തു ദിവസം മുമ്പേ തന്നെ ഇവർ "നുയമ്പ്" തുടങ്ങുന്നു ഈ നുയമ്പുദിവസങ്ങളിൽ ഇവർ തങ്ങളുടെ കുടുംബത്തിൽ നിന്ന് ഇഹലോകവാസം വെടിഞ്ഞിട്ടുള്ള വരെയെല്ലാം പ്രത്യേകം ഓർക്കുകയും അവരെയുദ്ദേശിച്ചു ചില പ്രത്യേകപ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു. നുയമ്പു കാലംകൂടുന്ന ദിവസം നവവത്സരാരംഭമായിരിക്കുകയും അന്നു പാഴ്സികൾ എവിടെയായിരുന്നാലും ഹിന്തുക്കൾ "ഓണം" ആഘോഷിക്കുന്നതു പോലെ ആഘോഷങ്ങൾ നടത്തുകയും ചെയ്തുവരുന്നു. ഇതുകൂടാതെ ആണ്ടിൽ വേറെആറു വിശേഷ ദിവസങ്ങൾ കൂടി ഇവർ ഇവരുടെ മതനിയമപ്രകാരം ആഘോഷിച്ചുവരുന്നുണ്ട്.പാഴ്സികളുടെ മതസ്ഥാപകനായ സൊറംസ്റ്ററിന്റെ കണക്കിൻപ്രകാരം ലോകത്തെ ലോക നിയന്താവു സൃഷ്ടിച്ചത് 365 ദിവസം കൊണ്ടാണെന്നും ഈ ദിവസങ്ങളെ ആറു പങ്കായി തിരിച്ച് ഓരോ പങ്കിന്റെയും അവസാനത്തിൽ കുറെ വിശ്രമം എടുത്തിരുന്നതായും ആണു ഗണിച്ചിരിക്കുന്നത്. ഈ 6 പകുതികളെ ഇവർ "ഗാബേഴ്സ്സ്" എന്നു പറഞ്ഞുവരുന്നു. ഈ ദിവസങ്ങളിൽ പാഴ്സികൾ പേർഷ്യാരാജ്യത്തുള്ള നടപടി പോലെ ഒന്നിച്ചു ചേർന്നു ചില പ്രത്യേക പ്രത്യേക പ്രാർത്ഥനകളും കർമ്മാദികളും കഴിക്കുന്നുണ്ട്. ഈ സമയങ്ങളിലും വിവാഹം, മരണം ഇതുകളുണ്ടാകുന്ന സമയങ്ങളിലും പാഴ്സികൾ കഴിവുള്ളിട ത്തോളം തങ്ങളുടെ പഴയ സമ്പ്രദായപ്രകാരമുള്ള വേഷം മാത്രമെ ധരിക്കാറുള്ളൂ.. ഈ പ്രത്യേക ദിവസങ്ങളിൽ രാജാവും പ്രജയും ധനവാനും നിർദ്ധനനും യാതൊരു വ്യത്യാസവും കൂടാതെ ഒരുമിച്ചു ചേർന്നിരുന്നു ഭക്ഷണം കഴിക്കുകയും പ്രാർത്ഥനാദികളിൽ സംബന്ധിക്കുകയും ചെയ്തുവരുന്നു. ബോമ്പെയിലെ പാഴ്സികളുടെ ഇടയിലും ഇത് ഇന്നും ആചരി ക്കപ്പെട്ടുവരുന്നുണ്ട്.

പാഴ്സികളുടെയും യൂറോപ്യന്മാരുടേയും കുടുംബജീവിതത്തിൽ ചില സാമ്മ്യങ്ങളെല്ലാമുണ്ട്. എന്നാൽ യൂറോപ്യന്മാർക്ക് ഇല്ലാത്തവയായ പല മൂഢാചാരങ്ങളും ഇവർക്കുണ്ട്. ഒരുകുട്ടി ജനിക്കുമ്പോൾ ഇവർക്കു പല തരത്തിലുള്ള മൂഢവിശ്വാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/15&oldid=160760" എന്ന താളിൽനിന്ന് ശേഖരിച്ചത്