ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

13

സങ്ങൾ അതിനെക്കുറിച്ചുണ്ടാകുന്നു. ഇതു സംബന്ധിച്ച പുരാതന നടപടികളിൽ പ്രതിപത്തിയുള്ള പാഴ്സികൾക്കു പല ആചാരാ നുഷ്ഠാനങ്ങളും നിവർത്തിക്കേണ്ടതായിട്ടുണ്ട. ഒരു സ്ത്രീക്ക് ഒരു കുട്ടിയുണ്ടായാലുടനെ അവളുടെയും അവളുടെ ഭർത്താവിന്റെയും മാതാപിതാക്കന്മാർ വിശേഷപ്പെട്ട വസ്ത്രങ്ങളും മത്സ്യംകൊണ്ടു പാകം ചെയ്തിട്ടുള്ള ചില ഭക്ഷണസാധനങ്ങളും പരസ്പരം സമ്മാനിക്കുന്നു. കുട്ടി ജനിക്കുന്നതിനു ഒന്നുരണ്ടു മാസത്തിനുമുമ്പ് വധൂവരന്മാരുടെ മാതാപിതാക്കന്മാർ തങ്ങളുടെ സംബന്ധി നികളെ എല്ലാം ക്ഷണിച്ച് ഒരു സദ്യ നടത്തും. ഈ സദ്യയ്ക്കു ശേഷം പല തരത്തിലുള്ള വസ്ത്രാഭരണങ്ങൾ അവരവരുടെ അന്തസ്സിനനുസരിച്ച് സമ്മാനിക്കുന്നു. ഗർഭിണിയായ സ്ത്രീയെ ഈ അവസരത്തിൽ ഒരു നാൽക്കാലിയിൽ കയറ്റിനിറുത്തുകയും അവളുടെ അമ്മായിഅമ്മ(ഭർത്താവിന്റെ അമ്മ)യുടെ വകയായി ചില ആഭരണങ്ങളും വസ്ത്രങ്ങളും അവൾക്കു സമ്മാനിക്കുകയും ചെയ്യുന്നു. ഇതിന്റെ ശേഷം ചുവന്ന കുങ്കുമംകൊണ്ട് അവളുടെ നെറ്റിത്തടത്തിൽ ഒരു പൊട്ടു തൊടുവിക്കുകയും തേങ്ങാ,വെറ്റില, പഴങ്ങൾ, പൂക്കൾ മുതലായവ ഒരു തട്ടത്തിൽ വെച്ച് അവളുടെ മാറോടു ചേർത്തു പിടിക്കയും ചെയ്യുന്നു. പ്രസവിച്ചു കഴിഞ്ഞാൽ നാല്പതു ദിവസത്തേക്കു ഈ മാതാവും കുട്ടിയും നിലത്തു തറയിൽ തന്നെ കിടക്കണമെന്ന് ഒരു നിയമമുണ്ടായിരുന്നു. എന്നാൽ മരണക്കണക്കു വർദ്ധിച്ചുവരികയാൽ ഇതിന്റെ ദോഷത്തെ കണ്ടുപിടിക്കയും സാധുക്കളായവരെ കിടത്തുന്നതിനു ഒരു പ്രസവാസ്പത്രിയുണ്ടാക്കുകയും ചെയ്തതോടുകൂടി ഈ നടപ്പു ഇൻഡ്യായിൽ കേവലം ഇല്ലാതായി തീർന്നിരിക്കുന്നു.

ഒരു കുട്ടി ജനിച്ചു കഴിഞ്ഞാലുടനെ ഒരു ജോതിഷക്കാരനെ വരുത്തി ജാതകം എഴുതിക്കയും ആ കുട്ടി ഏതു നക്ഷത്രത്തിൽ ജനിച്ചുവൊ അതനുസരിച്ച് അതിനു നാമകരണം ചെയ്യുകയും ചെയ്യുന്നു. യൂറോപ്യന്മാരേപ്പോലെ കുട്ടികൾക്കു പൂർവ്വികന്മാരുടെ പേരിടുകയെന്നതു പാഴ്സികൾ ചെയ്യാറില്ല. കുട്ടി ആണായാലും പെണ്ണായാലും ജനിച്ചു മൂന്നു മാസം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/16&oldid=160761" എന്ന താളിൽനിന്ന് ശേഖരിച്ചത്