ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

15

ണാതെയിരിക്കുന്നതിനു വേണ്ടി വെള്ളത്തുണികൊണ്ടുള്ള ഒരു മറ പിടിക്കുകയും ചെയ്യുന്നു. മറ പിടിച്ചതിന്റെ ശേഷം വധുവി നേയും വരനേയും ഈ രണ്ടു കസേരകളിലും ഇരുത്തുന്നു. അപ്പോൾ പുരോഹിതൻ വന്നു ചില പ്രത്യേക പ്രാർത്ഥനകൾ കഴിക്കുകയും ഈ മറയുടെ അടിവശത്തു കൂടി രണ്ടുപേരുടേയും വലംകൈകൾ തമ്മിൽ കൂട്ടിപ്പിടിക്കുകയും ചെയ്യുന്നു. ഇതിന്റെ ശേഷം വേറൊരു വെള്ളത്തുണികൊണ്ട് ഇവർ രണ്ടുപേരും ഇരിക്കുന്ന കസേരകൾ ഉള്ളിലാക്കി പുറമെ ചുറ്റിക്കെട്ടുന്നു. ഇതിനുപുറമെ ഒരു വക വട്ടു ചരടുകൊണ്ട് ഏഴു ചുറ്റു ചുറ്റിയും കെട്ടുന്നു.ഈ സമയമെല്ലാം പുരോഹിതൻ ചില പ്രത്യേക പ്രാർത്ഥനകൾ ചൊല്ലേണ്ടതായിട്ടുണ്ട്. ഏഴാമത്തെ ചുറ്റു തീർന്നതിന്റെ ശേഷം ഇതഴിച്ചു കൂട്ടിപ്പിടിച്ചു കൊണ്ടിരിക്കുന്ന തായ വധുവിന്റെയും വരന്റെയും കൈകളിൽ ഏഴു ചുറ്റു ചുറ്റി കെട്ടുന്നു. ഇതിനും ചില പ്രത്യേക പ്രാർത്ഥനകളുണ്ട. ഇതു പൂർത്തിയായതിനു ശേഷം സുഗന്ധദ്രവ്യങ്ങൾ ഒരു പാത്രത്തിൽ ഇട്ടു തീകത്തിച്ചു പുകച്ചു വധുവിന്റെയും വരന്റെയും മദ്ധ്യേ പിടിച്ചിരിക്കുന്നതായ മറയുടെ സമീപത്തു കൊണ്ടുവരികയും പെട്ടെന്ന് ആ മറ മാറ്റുകയും ചെയ്യുന്നു. അപ്പോൾ അവിടെ ഒരു പ്രത്യേക പാത്രത്തിൽ സംഗ്രഹിച്ചു വെച്ചിട്ടുള്ളതായ അരി രണ്ടുപേരും വാരി അങ്ങോട്ടുമിങ്ങോട്ടും പരസ്പരം എറിയുന്നു. അനന്തരം വധൂവരന്മാർ ഇരിപ്പിടം മാറി വലത്തും ഇടത്തുമായി ഇരിക്കുകയും, പുരോഹിതൻ ആശിസ്സു നൽകുകയും ചെയ്യുന്നു. ഈ ആശിസ്സു മിക്കവാറും താഴെപറയുന്ന വിധത്തിലായിരിക്കും. "സർവ്വശക്തനായ ഈശ്വരൻ നിങ്ങളെ അനേകം പുത്രന്മാരേയും പൗത്രന്മാരേയും കൊണ്ട് അനുഗ്രഹിക്കു മാറാകട്ടെ. ഹൃദയപൂർവ്വമായ സ്നേഹത്തോടും മന:സ്സന്തോഷത്തോടും അരോഗതയോടും കൂടി നിങ്ങൾ ഇരുവരും ഒരു നൂറുവർഷം ജീവിവച്ചിരിക്കുമാറാകട്ടെ"

കല്യാണസദ്യയ്ക്കു പാഴ്സികൾ മാംസം ഉപയോഗിക്കുന്നില്ല. ഇതു തങ്ങളുടെ അയൽനിവാസികളായ ഹിന്തുക്കൾക്ക് ഉപദ്രവം ഉണ്ടാകാതെയിരിക്കുന്നതിനു കൂടിയാണു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/18&oldid=160763" എന്ന താളിൽനിന്ന് ശേഖരിച്ചത്