ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഇൻഡ്യയിലെ
പാഴ്സികൾ

വിദ്യനൈപുണ്യംകൊണ്ടും സകലകലാകുശലതകൊണ്ടും തജ്ജന്യമായ മനഃപരിഷ്കാരംകൊണ്ടും ഇപ്പോൾ അത്യുൽകർഷത്തെയും, സീമാതീതമായ അഭിവൃദ്ധിയേയും പ്രാപിച്ചിരിക്കുന്ന പാശ്ചാത്യന്മാരെപ്പോലും പലവിധത്തിൽ അതിശയിക്കയും ചില സംഗതികളിൽ അവർക്കുപോലും മാതൃകയായിത്തീരുകയും ചെയ്തിട്ടുള്ള ഇൻഡ്യയിലെ പാഴ്സിജാതിക്കാരെപ്പറ്റി കണ്ടും കേട്ടുമറിവല്ലാത്തവരായി ഇപ്പോൾ ഇൻഡ്യയിൽ അധികപേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല.

ഏകദേശം പന്ത്രണ്ടു നൂറ്റാണ്ടുകളോളം ഇൻഡ്യയിൽ പഴക്കമുള്ളവരായ ഇവർ പുരാതനകാലങ്ങളിൽ പേർഷ്യാരാജ്യത്തു ഏറ്റവും ഉന്നതമായ പദവിയിൽ വസിച്ചിരുന്ന ഒരു വർഗ്ഗത്തിൽപെട്ടവരാണ്. ക്രിസ്തുവിനു 1300 വർഷം മുമ്പെ വാണിരുന്ന ഗുസ്റ്റാസപ്പുരാജാവിന്റെ കാലത്താണ് പാഴ്സികളുടെ മതസ്ഥാപകനായ സൊറാസ്റ്റർ എന്ന മഹാൻ ജാതമായതെന്നു വിചാരിക്കപ്പെട്ടിരിക്കുന്നു. ഇദ്ദേഹത്റ്റിന്റെ ജനനദിവസത്തെപ്പറ്റി പാഴ്സികളുടെ ഇടയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടു്. യൂറോപ്യൻ ചരിത്രകാരന്മാരും ഇതിനെപ്പറ്റി ഇപ്പോഴും തീർച്ചപ്പെടുത്താതെയാണിരിക്കുന്നതു്. ആയിടയുണ്ടായിട്ടുള്ള പല തത്വജ്ഞാനികളും ഈ നാമവാഹികളായിരുന്നതിനാലാണ് ഇതിനെപ്പറ്റി തീർച്ചപ്പെടുത്താൻ നിവൃത്തി ഇല്ലാതെയിരിക്കുന്നതു്. എന്നിരുന്നാലും പാഴ്സികളുടെ മതനിയമകർതൃത്വം വഹിച്ചിരുന്നയാളെന്നു ഗണിക്കപ്പെട്ടിട്ടുള്ള സൊറാസ്റ്റർ മിഥ്യാരാജ്യത്തുള്ള റെയി എന്ന സ്ഥല






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/4&oldid=160775" എന്ന താളിൽനിന്ന് ശേഖരിച്ചത്