ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ടെ ഇറങ്ങുന്നുവൊ അവിടെ തങ്ങളുടെ "ഇറാൻഷാ" എന്ന പരിശുദ്ധമായ അഗ്നിയെ യഥായോഗ്യം സ്ഥാപിക്കാമെന്നു കപ്പലിലുണ്ടായിരുന്നവർ എല്ലാവരുംകൂടി തീർച്ചപ്പെടുത്തി നേൎച്ച നേരുകയും പ്രതിജ്ഞചെയ്യുകയും ചെയ്തു. ഈ നേൎച്ചയുടെ ഫലമായി ഉടനെ തന്നെ കൊടുങ്കാററു ശമിക്കുകയും 716- മാണ്ടു ഡാമുവാൻ എന്ന സ്ഥലത്തു നിന്നു 25 മൈൽ തെക്കു സൻജാൻ എന്ന സ്ഥലത്തു കരയ്ക്കിറങ്ങുകയും ചെയ്തു. കരയ്ക്കിറങ്ങിയ ക്ഷണത്തിൽ അവിടെയുള്ളതിൽ ഏററവും ഉയൎന്നതായ ഒരു പൎവതത്തിന്റെ മുകളിൽ മനുഷ്യൎക്കു ദുഷ്‌പ്രാപമായ ഒരു സ്ഥലത്തു് ഇറാൻഷാ എന്ന പരിശുദ്ധാഗ്നിയെ അവർ തങ്ങളുടെ പ്രതിജ്ഞയനുസരിച്ചു സ്ഥാപിച്ചു. ഇറാൻഷാ എന്ന പരിശുദ്ധ അഗ്നിയെ എത്രമാത്രം കാൎയ്യമായിട്ടും പരിശുദ്ധമായിട്ടുമാണ് പാഴ്‌സികൾ കരുതിപ്പോരുന്നതെന്നു പറഞ്ഞറിയിക്കാൻ പ്രയാസം. ഇതു് അത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതുമല്ല. കൊള്ളിമീൻ അല്ലെങ്കിൽ കൊള്ളിയാൻ നിമിത്തമുണ്ടാകുന്ന തീയ്, വനങ്ങളിൽ വൃക്ഷങ്ങൾ തമ്മിൽ ഉരസിയുണ്ടാകുന്ന തീയ്, മനുഷ്യ ശവം ദഹിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തീയ്, ഓരോരൊ പണികൾ നടത്തുമ്പോൾ ഉണ്ടാകുന്ന തീയ് മുതലായി ലോകത്തിൽ ഏതെല്ലാം വിധത്തിൽ തീ ഉണ്ടാകാമൊ അവയെ എല്ലാം കൂടി കൂട്ടി കലൎത്തിയുണ്ടാക്കീട്ടുള്ളതാണു് ഈറാൻഷാ എന്നു പറയുന്ന യാഗാഗ്നി. ഈ പല അഗ്നികളെ എല്ലാം കൂടി യോജിപ്പിക്കുന്നതിനു തന്നെ അനേകം വർഷത്തെ പ്രാൎത്ഥനകളും കൎമ്മങ്ങളും നടത്തേണ്ടിയിരിക്കുന്നു. ഇങ്ങനെ ആദ്യം സൻജാൻ എന്ന സ്ഥലത്തു സ്ഥാപിച്ച ഇറാൻഷായെ അവിടെനിന്നു നൊവസാരി എന്ന സ്ഥലത്തേക്കും അവിടെനിന്നു സൂറററ്, ബൻസാർ എന്ന സ്ഥലങ്ങളിലേക്കും ഒടുവിൽ ഉഡവാറാ എന്ന സ്ഥലത്തേക്കും മാററി പ്രതിഷ്ഠിക്കേണ്ടിവന്നു. ഈ സ്ഥലത്തു് ഇതു് ഇന്നുവരെയും കെടാതെ സൂക്ഷിക്കപ്പെട്ടുവരുന്നുണ്ടു്. ഇടവിടാതെ പുരോഹിതന്മാർ മാറിമാറി നിന്നു ചന്ദനമരവിറകുകളും സാമ്പ്രാണി മുതലായ സുഗന്ധദ്രവ്യങ്ങളും കൊണ്ടു് ഇതു കത്തിച്ചുകൊണ്ടിരിക്കുന്നു. ബായി മോട്ടിലബായി എന്ന ഒരു അതിധനികയായ പാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/8&oldid=160779" എന്ന താളിൽനിന്ന് ശേഖരിച്ചത്